gnn24x7

ഐസിഐസി ബാങ്കിൽ വൻ നിക്ഷേപം നടത്തി പീപ്പിൾസ് ബാങ്ക് ഓഫ് ചൈന

0
163
gnn24x7

ഐസിഐസി ബാങ്കിൽ വൻ നിക്ഷേപം നടത്തി പീപ്പിൾസ് ബാങ്ക് ഓഫ് ചൈന.  സ്വകാര്യ മേഖലയിലെ പ്രമുഖ വായ്പാദാതാവായ HDFC limited ൽ ഓഹരി വിഹിതമുയർത്തിയതിന് പിന്നാലെയാണിത്. 

മൂലധനം  ഉയർത്തുന്നതിന്റെ ഭാഗമായി 15,000 കോടി രൂപ  സമാഹരിക്കാൻ കഴിഞ്ഞയാഴ്ചയാണ്  ബാങ്ക് രംഗത്തു വന്നത്. അര്‍ഹരായ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഓഹരികള്‍ നല്‍കുന്ന ക്യുഐപി വഴിയായിരുന്നു നിക്ഷേപ സമാഹരണം. ഇതൊരു  അവസരമായെടുത്താണ് ചൈനീസ് ബാങ്ക് ഓഹരി വാങ്ങിയത്.  

ഇവർക്ക് പുറമെ  മ്യൂച്വല്‍ ഫണ്ട് സ്ഥാപനങ്ങള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ എന്നിവ ഉൾപ്പെടെ 357 നിക്ഷേപ സ്ഥാപനങ്ങളാണ് ഐസിഐസിഐ ബാങ്കിന്റെ ഓഹരി വാങ്ങിയത്. മോര്‍ഗന്‍ ഇന്‍വെസ്റ്റ്മന്റ്, സിംഗപൂര്‍ സര്‍ക്കാര്‍ തുടങ്ങിയ സ്ഥാപനങ്ങളും നിക്ഷേപം നടത്തിയിട്ടുണ്ട്.  കഴിഞ്ഞ മാർച്ചിൽ ചൈന HDFC യുടെ  ഒരു ശതമാനം ഓഹരിയാണ്  സ്വന്തമാക്കിയത്. 

ഇതോടെ കേന്ദ്ര സർക്കാർ  വിദേശ നിക്ഷേപങ്ങൾക്ക് നിയന്ത്രണം കൊണ്ടുവന്നിരുന്നു.  പലകമ്പനികളിൽ നിന്നും ഒരു ശതമാനത്തിന് താഴെ ഓഹരികൾ ചൈനീസ് കേന്ദ്ര ബാങ്ക് സ്വന്തമാക്കിയിട്ടുണ്ട്.  മാത്രമല്ല പ്രമുഖ സിമന്റ് കമ്പനിയായ അംബുജ  സിമന്റ്സിന്റെ .32% ഓഹരികൾ ചൈനയുടെ കയ്യിലാണ്.  അതുപോലെ പ്രമുഖ ഫാർമ കമ്പനിയായ പിരാമൽ എന്റർപ്രൈസസിന്റെ .43% ഓഹരികളും ചൈനീസ് ബാങ്കിനുണ്ട്. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here