gnn24x7

വായ്പ തട്ടിപ്പ്: വീഡിയോകോൺ സി.ഇ.ഒ വേണുഗോപാൽ ദൂത് അറസ്റ്റിൽ

0
251
gnn24x7

ന്യൂഡൽഹി: ഐസിഐസിഐ വായ്പ തട്ടിപ്പ് കേസിൽ വീഡിയോകോൺ ഗ്രൂപ്പ് ചെയർമാൻ വേണു ഗോപാൽ ദൂത് അറസ്റ്റിലായി. സിബിഐ ആണ് അറസ്റ്റ് ചെയ്തത്. ഐസിഐസിഐ മുൻ സിഇഒ ചന്ദ കൊച്ചാറും ഭർത്താവ് ദീപക് കൊച്ചാറും അറസ്റ്റിലായതിന് പിന്നാലെയാണിത്. ചന്ദ കൊച്ചാറും ഭർത്താവും ബാങ്കിന്റെ തലപ്പത്തിരിക്കുമ്പോൾ വീഡിയോകോൺ ഗ്രൂപ്പിന് നൽകിയ 3000 കോടി രൂപയുടെ വായ്പയിൽ ക്രമക്കേടുണ്ടായെന്ന ആരോപണത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തിരുന്നത്. ഇവരെ ചോദ്യം ചെയ്തുവരുന്നതിനിടെയാണ് വീഡിയോകോൺ ചെയർമാനേയും സിബിഐ അറസ്റ്റ് ചെയ്തിരിക്കുന്നത്.

വായ്പയിലെ ക്രമക്കേട് ആരോപണത്തെ തുടർന്ന് 2018- ഒക്ടോബറിൽ ചന്ദ കൊച്ചാർ ഐസിഐസിഐ ബാങ്കിന്റെ സി.ഇ.ഒ സ്ഥാനത്ത് നിന്നും മാനേജിങ് ഡയറക്ടർ പദവയിൽ നിന്നും പുറത്തായി. ഐസിഐസിഐ ബാങ്കിലെ തന്റെ സ്ഥാനം ദുരുപയോഗം ചെയ്യുകയും വീഡിയോകോൺ ഗ്രൂപ്പ് പ്രൊമോട്ടർ വേണുഗോപാൽ ദൂതിന് 2009ലും 2011ലും വായ്പ അനുവദിക്കുകയും ചെയ്തെന്നാണ് കൊച്ചാറിനെതിരായ ആരോപണം.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here