gnn24x7

ഇന്ത്യയിൽ നിന്നുള്ള അദ്ധ്യാപകർക്കും ഇനി യു. കെ യിൽ പഠിപ്പിക്കാം; അദ്ധ്യാപന യോഗ്യതയ്ക്ക് ബ്രിട്ടനിൽ അംഗീകാരം

0
197
gnn24x7

നഴ്സുമാർക്കും, ഡോക്ടർമാർക്കും, ഐ ടി പ്രൊഫഷണലുകൾക്കും പുറമെ ഇപ്പോഴിതാ ഇന്ത്യൻ അദ്ധ്യാപകർക്കും ബ്രിട്ടനിൽ സുവർണ്ണകാലം എത്തുകയാണ്. മറ്റ് ഒൻപത് രാജ്യങ്ങൾക്കൊപ്പം ഇന്ത്യയിലെ അധ്യാന യോഗ്യതയും ബ്രിട്ടൻ അംഗീരിച്ചതോടെ ഇന്ത്യയിൽ അദ്ധ്യാപന യോഗ്യത നേടിയിട്ടുള്ളവർക്ക് ഇനി മുതൽ നേരിട്ട് ബ്രിട്ടനിൽ അദ്ധ്യാപകരായി ജോലിക്ക് കയറാൻ കഴിയും. അടുത്ത വർഷം ഫെബ്രുവരി 1 മുതലാണ് ഇത് നിലവിൽ വരിക.

നഴ്സുമാർക്ക് ബ്രിട്ടനിൽ ജോലിചെയ്യുവാൻ നഴ്സിങ് ആൻഡ് മിഡ്വഫറി കൗൺസിൽ റെജിസ്ട്രേഷൻ ആവശ്യമുള്ളതുപോലെ അദ്ധ്യാപകർക്ക് ഇവിടെ ജോലി ചെയ്യുവാൻ ക്യു ടി എസ് അഥവാ ร ക്വാളിഫൈഡ് ടീച്ചേഴ്സ് സ്റ്റാറ്റസ് എന്നാണ് ഇത് അറിയപ്പെടുന്നത്. നിലവിൽ, ബ്രിട്ടനിൽ നിന്നു നേടുന്ന അദ്ധ്യാപന യോഗ്യതക്ക് പുറമെ ഓസ്ട്രേലിയ, കാനഡ, യൂറോപ്യൻ യൂണിയൻ, ജിബ്രാൾട്ടർ, ന്യൂസിലാൻഡ്, നോർത്തേൺ അയർലൻഡ്, കോട്ട്ലാൻഡ്,സ്വിറ്റ്സർലൻഡ്, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള അദ്ധ്യാപന യോഗ്യതയുള്ളവർക്ക് മാത്രമായിരുന്നു ക്യു ടി എസ് നേടാൻ കഴിയുക.

എന്നാൽ, 2023 ഫെബ്രുവരി ഓന്ന് മുതൽ ഈ ലിസ്റ്റിൽ ഒൻപത് പുതിയ രാജ്യങ്ങൾ കൂടി ചേർക്കപ്പെടുകയാണ്. ഘാന, ഹോംഗ് കോങ്ങ്, ജമൈക്ക, നൈജീരിയ, സിംഗപ്പൂർ, ദക്ഷിണാഫ്രിക്ക, യുക്രെയിൻ, സിംബാബ്വേ എന്നീ രാജ്യങ്ങൾക്കൊപ്പം ഇന്ത്യയും ഈ ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്. അതായത്, ഇന്ത്യയിൽ നിന്നും, അദ്ധ്യാപന യോഗ്യതയായ ബി എഡ്, എം എഡ് കോഴ്സുകൾ പാസ്സായിട്ടുള്ളവർക്ക് ഫെബ്രുവരി 1 മുതൽ ക്യൂ ടി എസിനായി അപേക്ഷിക്കാം. ക്യു ടി എസ് ലഭിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് യു കെയിൽ അദ്ധ്യാപക ജോലിക്കായി അപേക്ഷിക്കുകയും ചെയ്യാം.

വ്യത്യസ്ത രീതികളിലാണ് ബ്രിട്ടനിലെ സ്കൂളുകൾ വിദേശ അദ്ധ്യാപകരെ കണ്ടെത്തുന്നതും നിയമിക്കുന്നതും. ചിലർ, ഓൺലൈൻ ഇന്റർവ്യൂ വഴി യോഗ്യരായവരെ കണ്ടെത്തുമ്പോൾ, മറ്റു ചിലർ, അവർ ലക്ഷ്യം വയ്ക്കുന്ന രാജ്യങ്ങളിലെ ട്രേഡ് ഫെയറുകളിൽ പങ്കെടുത്ത് യോഗ്യതയുള്ളവരെ കണ്ടെത്താറുണ്ട്. ചുരുക്കം ചിലർ ഏജൻസികൾ വഴിയും വിദേശത്തുനിന്നും അദ്ധ്യാപകരെ കണ്ടെത്താറുണ്ട്.

ഫോർ ഇയർ റൂൾ എന്ന സംവിധാനത്തിനു കീഴിൽ, ബ്രിട്ടനിൽ അദ്ധ്യാപകരായി ജോലി ചെയ്യാൻ ആദ്യ നാല് വർഷത്തേക്ക് ക്യു ടി എസ് ആവശ്യമില്ല. എന്നാൽ, അതിനു ശേഷം ഇത് നിർബന്ധമാണ്. ക്യൂ ടി എസ്സിന് അപേക്ഷിക്കുവാൻ നിങ്ങൾക്ക് ഏതെങ്കിലും വിഷയത്തിൽ അണ്ടർ ഗ്രാഡ്വേറ്റ് ഡിഗ്രി അത്യാവശ്യമാണ്. മാത്രമല്ല, 5 മുതൽ 16 വയസ്സുവരെയുള്ള കുട്ടികളെ പഠിപ്പിക്കാനുള്ള യോഗ്യത നേടണം. അതിനു ആവശ്യമായ ടീച്ചേഴ്സ് ട്രെയിനിങ് പൂർത്തിയാക്കിയിരിക്കണം. അതായത്, ഫെബ്രുവരി 1 മുതൽ ഇന്ത്യയിൽ നിന്നും ബി എഡ്, എം എഡ് യോഗ്യതയുള്ളവർക്കും ക്യൂ ടി എസിനായി അപേക്ഷിക്കാം.

അതിനു പുറമെ, അദ്ധ്യാപന യോഗ്യത നേടിയ രാജ്യത്ത് നിങ്ങൾക്ക് ടീച്ചർ ആയി റെജിസ്ട്രേഷൻ ഉണ്ടായിരിക്കണം. മാത്രമല്ല, നിശ്ചിത യോഗ്യത നേടിയതിനു ശേഷം ചുരുങ്ങിയത് ഒരു വിദ്യാഭ്യാസ വർഷമെങ്കിലുംപ്രവർത്തി പരിചയവും ആവശ്യമാണ്. അതുകൂടാതെ ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യം തെളിയിക്കുന്ന ഐ ഇ എൽ ടി എസ് പരീക്ഷയിൽ 5.5 സ്കോർ നേടിയിരിക്കണം. അതുപോലെത്തന്നെ, ബ്രിട്ടനിലേക്ക് വിസ ലഭിക്കാൻ നിങ്ങൾക്ക് തടസ്സങ്ങൾ ഉണ്ടാവുകയുമരുത്. അതായത് ക്രിമിനൽ കേസുകൾ പോലെയുള്ളവയിൽ ഉൾപ്പെടരുത് എന്ന് ചുരുക്കം.

നിലവിൽ സ്റ്റുഡന്റ്സ് വിസ പോലെ മറ്റു വിസകളിൽ യു കെയിൽ ഉള്ളവർക്കും ക്യൂ ടി എസിനായി അപേക്ഷിക്കാവുന്നതാണ്. ഇത് ലഭിച്ചു കഴിഞ്ഞാൽ, നിങ്ങൾക്ക് ഇതുമായി ബന്ധപ്പെട്ട സ്കിൽഡ് വിസയിലേക്ക് മാറാനും ബ്രിട്ടനിൽ ജോലി ചെയ്യുവാനും സാധിക്കും. ഇന്ത്യയിൽ നിന്നുള്ളവർ ബ്രിട്ടീഷ് സർക്കാരിന്റെ ഡിപ്പാർട്ട്മെന്റ് ഓഫ് എഡ്യുക്കേഷന്റെ ഔദ്യോഗിക വെബ്ലൈറ്റ് പരിശോധിച്ചാൽ ക ടി എസിന് അപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് വിശദവിവരങ്ങൾ ലഭിക്കുന്നതാണ്. അതല്ലെങ്കിൽ teach.inengland@education.gov.uk എന്ന ഈമെയിൽ വിലാസത്തിൽ ബന്ധപ്പെട്ടാൽ 5 പ്രവർത്തി ദിവസങ്ങൾക്കുള്ളിൽ നിങ്ങൾക്ക് സംശയ നിവാരണം വരുത്താൻ കഴിയും.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here