gnn24x7

കസേരയുടെ കുഷ്യനില്‍ ഒളിപ്പിച്ചുവച്ച 5,00,000 ഡോളര്‍ പിടിച്ചെടുത്തു – പി.പി.ചെറിയാന്‍

0
128
gnn24x7

Picture

മയാമി (ഫ്‌ളോറിഡ): മയാമി രാജ്യാന്തര വിമാനത്താവളം വഴി ഡൊമിനിയന്‍ റിപ്പബ്ലിക്കിലേക്കു കടത്താന്‍ ശ്രമിച്ച 5,00,000 ഡോളര്‍ നോട്ടുകള്‍ യുഎസ് കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഓഫീസേഴ്‌സ് പിടിച്ചെടുത്തു. കസേരയുടെ കുഷ്യനില്‍ ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു നോട്ടുകള്‍ കണ്ടെത്തിയതെന്നു കസ്റ്റംസ് അധികൃതര്‍ സെപ്റ്റംബര്‍ 9 ബുധനാഴ്ച ഒരു സ്‌റ്റേറ്റ്‌മെന്റില്‍ അറിയിച്ചു.
ഉറവിടം കണ്ടെത്താനാകാത്ത ഇത്രയും സംഖ്യ പുറം രാജ്യത്തേക്ക് കടത്തുന്നതു ഗുരുതരമായ കുറ്റമാണ്.

10,000 ഡോളറില്‍ കൂടുതല്‍ ഡോളര്‍ പുറത്തു കൊണ്ടുപോകണമെങ്കില്‍ പ്രത്യേക അനുമതി ലഭിച്ചരിക്കണം. ഫെഡറല്‍ കറന്‍സി റിപ്പോര്‍ട്ടിങ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതും കുറ്റകരമാണ്. ക്രിമിനല്‍ സംഘങ്ങള്‍ വന്‍ തുകകള്‍ കള്ളകടത്തു നടത്തുന്നതു കണ്ടെത്തിയാല്‍ അത്രയും തുക ഫെഡറല്‍ ഗവണ്‍മെന്റിലേക്ക് മുതല്‍ കൂട്ടുമെന്നും പുറമെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും മയാമി ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ട് സിബിപി  ആക്ടിങ് പ്രൊ–ഡയറക്ടര്‍ റോബര്‍ട്ട് ഡെല്‍ ടൊറൊ പറഞ്ഞു.

അമേരിക്കയില്‍ നിന്നും കറന്‍സി പുറത്തു കടത്തുന്നതിന് ക്രിമിനലുകള്‍ നടത്തുന്ന ശ്രമങ്ങള്‍ കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ വിദഗ്ധമായ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചു ഫലപ്രദമായി തടയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here