gnn24x7

പ്രാണഭയത്തിൽ ഖാർകീവ് മെട്രോ സ്റ്റേഷനിൽ ആയിരങ്ങൾ.

0
334
gnn24x7

കീവ്: മൂന്ന് മാസത്തോളമായി യുക്രൈനിലെ മെട്രോ സ്റ്റേഷനിൽ,പ്രാണഭയത്തിൽ മുങ്ങിക്കഴിയുകയാണ് ഒരു കൂട്ടം ജനങ്ങൾ.യുക്രൈൻ നഗരമായ ഖാർക്കീവിലെ മെട്രോ സ്റ്റേഷനിലാണ് ആയിരക്കണക്കിന് പേർ തങ്ങുന്നത്. ഭക്ഷണം, മരുന്ന് എന്തിന് ശുദ്ധവായു പോലും കിട്ടാൻ ഇവർ ബുദ്ധിമുട്ടുകയാണ്. ചിലർ തങ്ങൾക്ക് പ്രിയപ്പെട്ട വളർത്തുമൃഗങ്ങളെയും ഒപ്പം കൂട്ടിയിട്ടുണ്ട്.

അന്താരാഷ്ട്ര മാധ്യമമായ ബി.ബി.സി. പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇവരുടെ ദൈന്യതയെ കുറിച്ച് പറയുന്നത്.ഞങ്ങൾ എന്തിനാണ് ഇതൊക്കെ അനുഭവിക്കുന്നത്. പൊട്ടിക്കരഞ്ഞുകൊണ്ട് സിനിയ എന്ന യുക്രൈൻ വനിത ചോദിക്കുന്നു. റഷ്യ നടത്തിയ ബോംബാംക്രമണത്തിൽ സിനീയയുടെ വീട് തകർന്നുപോയിരുന്നു. ഫെബ്രുവരി മുതൽ സിനിയ ധരിക്കുന്നത് ഒരേ വസ്ത്രമാണ്. എല്ലാ സമ്പാദ്യങ്ങളും നഷ്ടമായി, ആരുമില്ലാതെ ആയിരിക്കുകയാണ് ഇവർക്ക്. ശുദ്ധവായു ലഭിക്കാതെ, കുളിക്കാനോ കഴുകാനോ പറ്റാതെ ഇവിടെയുള്ളവർക്ക് രോഗങ്ങൾ വന്നുതുടങ്ങിയിട്ടുണ്ട്.

ഹൃദ്രോഗം, കരൾരോഗം തുടങ്ങി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്നവരും ഇവിടെയുണ്ട്. ഇവർക്ക് ആവശ്യമായ ആരോഗ്യപരിചരണം നൽകാനുള്ള യാതൊരു സംവിധാനവും ഇവിടെയില്ല.ഷെൽ ആക്രമണത്തിൽ വീട് തകർന്നതോടെയാണ് നതാലിയയും മകൾ അലിയോണയും ഇവിടെയെത്തിയത്. പാതി തകർന്ന വീട്ടിലേക്ക് പോവേണ്ടതിനെ കുറിച്ച് ചോദിക്കുമ്പോൾ കുഞ്ഞുഅലിയോണയ്ക്ക് ഭീതി മാത്രമാണുള്ളത്.കുറച്ച് നാളുകൾക്ക് മുന്നേ ഖാർകീവിലെ ഈ മെട്രോ പോവാൻ ഇവർക്കെല്ലാം ഭയമാണ്.

സ്റ്റേഷൻ വീണ്ടും തുറന്ന് പ്രവർത്തിക്കാൻ ആരംഭിച്ചിട്ടുണ്ട്.തങ്ങളെ ഇവിടെനിന്നും പുറത്താക്കുമോയെന്ന ഭയത്തിലാണ് ഇവിടെ തങ്ങിയിരിക്കുന്നവരുള്ളത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here