gnn24x7

ആമസോണിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ; വരും ദിവസങ്ങളിൽ 9000 പേർക്ക് ജോലി നഷ്ടമായേക്കും

0
197
gnn24x7

ജീവനക്കാരുടെ എണ്ണം വീണ്ടും വെട്ടിക്കുറയ്ക്കാനൊരുങ്ങി ആമസോൺ. സാമ്പത്തിക അനിശ്ചിതത്വം കാരണം 9,000 പേരെ പിരിച്ചുവിടാനുളള തയ്യാറെടുപ്പിലാണ് കമ്പനി. ആമസോൺ വെബ് സേവനങ്ങൾ, പരസ്യം ചെയ്യൽ, എന്നീ വിഭാഗങ്ങളിൽ ജോലിചെയ്യുന്നവരെയായിരിക്കും പിരിച്ചുവിടുക എന്നാണ് റിപ്പോർട്ടുകൾ.

ആഴ്ചകൾക്കുള്ളിൽ പിരിച്ചുവിടൽ നടക്കുമെന്ന് സിഇഒ ആൻഡി ജെസ്സി മെമ്മോയിൽ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ‘സാമ്പത്തിക മാന്ദ്യം കാരണം ചിലവ് കുറയ്ക്കുന്നതിനാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്ന് കമ്പനി സിഇഒ അറിയിച്ചു. ബുദ്ധിമുട്ടുള്ള തീരുമാനമാണെങ്കിലും കമ്പനിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് ഇത് ആവശ്യമാണെന്നും സിഇഒ കൂട്ടിച്ചേർത്തു.

18,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് ആമസോൺ 2022 ൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഏതാനും മാസങ്ങൾക്കിടയിൽ ആമസോൺ പിരിച്ചുവിട്ടത് 27,000 പേരെയാണ്. 2022ൽ 11,000-ലധികം പേരെ പിരിച്ചുവിട്ട മെറ്റ, വീണ്ടും 10,000 പേരെ കൂടി പിരിച്ചുവിടേണ്ടി വരുമെന്ന് കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/JhxiciOJCEF28fswCzOCIB

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here