gnn24x7

തൂക്കിലേറ്റാതെ വധശിക്ഷ നടപ്പാക്കുന്നത് പരിഗണിക്കണം: കേന്ദ്രത്തോട് സുപ്രീംകോടതി

0
102
gnn24x7

തൂക്കിലേറ്റാതെ വധശിക്ഷ നടപ്പാക്കുന്നതിനെ കുറിച്ച് പഠിക്കാൻ സമിതി രൂപവത്കരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. തൂക്കിലേറ്റാതെ വധശിക്ഷ നടപ്പാക്കുന്നതിനുള്ള സാധ്യത ആരായണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി വാക്കാൽ ആവശ്യപ്പെട്ടു.

അന്തസുള്ള മരണം മനുഷ്യന്റെ മൗലിക അവകാശമാണ്. തൂക്കിലേറ്റുമ്പോൾ അന്തസ് നഷ്ടമാകും. അതിനാൽ തൂക്കിലേറ്റാതെ വധശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് മറ്റ് സാധ്യതകൾ കൂടി ആരായണമെന്ന് കോടതി വാക്കാൽ നിരീക്ഷിച്ചത്.

ഏതെങ്കിലും ഒരു പ്രത്യേക രീതിയിൽ വധശിക്ഷ നടപ്പാക്കണമെന്ന് നിർദേശിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. എന്നാൽ വേദന കുറഞ്ഞ മറ്റ് രീതിയിൽ വധശിക്ഷ നടപ്പാക്കാനുള്ള സാധ്യത പരിഗണിക്കണമെന്നാണ് കോടതി അഭിപ്രായപ്പെട്ടത്. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ അഭിപ്രായം അറിയിക്കാമെന്ന് അറ്റോർണി ജനറൽ കോടതിയിൽ വ്യക്തമാക്കി.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/JhxiciOJCEF28fswCzOCIB

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here