gnn24x7

നോറോവൈറസ് കേസുകൾ വർദ്ധിക്കുന്നു; ജാഗ്രത പാലിക്കണമെന്ന് HSE

0
503
gnn24x7

നോറോവൈറസിന്റെ ലക്ഷണങ്ങളെ കുറിച്ച് ജാഗ്രതവേണമെന്ന് എച്ച്എസ്ഇ നിർദേശം. നോറോവൈറസ് അണുബാധയുടെ കേസുകൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നാലിരട്ടി വർധിച്ചതായി റിപ്പോർട്ട് ചെയ്തതിൻ്റെ പശ്ചലത്തിലാണ് നിർദേശം. Winter vomiting bug എന്നും അറിയപ്പെടുന്ന നോറോവൈറസ്, പെട്ടെന്നുള്ള ഛർദ്ദിക്കും വയറിളക്കത്തിനും കാരണമാകുന്ന എളുപ്പത്തിൽ പടരുന്ന വൈറസാണ്.

ഈ വർഷത്തെ ആദ്യ പത്താഴ്‌ചയ്‌ക്കുള്ളിൽ ആകെ 394 നോറോവൈറസ് കേസുകൾ രേഖപ്പെടുത്തിയതായി ആരോഗ്യ സംരക്ഷണ നിരീക്ഷണ കേന്ദ്രം ഇന്ന് രാവിലെ പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ വർഷം ഇതേ ഘട്ടത്തിൽ 109 നോറോവൈറസ് കേസുകളാണ് സ്ഥിരീകരിച്ചിരുന്നത്. ചെറിയ കുട്ടികളിലും പ്രായമായവരിലുമാണ് ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്തതെന്ന് എച്ച്എസ്ഇ അറിയിച്ചു. 50% കേസുകളും 65 വയസ്സിനു മുകളിലുള്ളവരിലും 28% കേസുകളും അഞ്ചിൽ താഴെയുള്ള കുട്ടികളിലാണ് കാണപ്പെടുന്നത്.

ഛർദ്ദി, വയറിളക്കം തുടങ്ങിയ പ്രധാന ലക്ഷണങ്ങൾക്ക് പുറമേ, ചെറിയ പനി, തലവേദന, വേദനാജനകമായ വയറുവേദന, കൈകാലുകൾക്ക് വേദന എന്നിവ ഉണ്ടെങ്കിൽ  നോറോവൈറസ് ബാധ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് എച്ച്എസ്ഇ അറിയിച്ചിട്ടുണ്ട്. ഈ വൈറസ് വ്യാപനം തടയുന്നതിന് ഇടയ്ക്കിടെ കൈകഴുകുന്നതും മലിനമായ പ്രതലങ്ങൾ നന്നായി വൃത്തിയാക്കുന്നതും അത്യാവശ്യമാണ്.

വൈറസ് ഉപരിതലത്തിൽ വളരെക്കാലം നീണ്ടുനിൽക്കും. അതിനാൽ നോറോവൈറസ് ബാധിച്ച ഒരു പ്രതലത്തിൽ സ്പർശിക്കുകയും തുടർന്ന് നിങ്ങളുടെ വായിൽ തൊടുകയും ചെയ്താൽ ഇത് നിങ്ങളെ രോഗിയാക്കുമെന്ന് പബ്ലിക് ഹെൽത്ത് മെഡിസിനിലെ എച്ച്‌പിഎസ്‌സി കൺസൾട്ടന്റ് Dr Paul McKeown പറഞ്ഞു. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുന്നത് നോറോവൈറസ് പിടിപെടുന്നതിനെതിരായ ഏറ്റവും മികച്ച സംരക്ഷണമാണെന്നും ആൽക്കഹോൾ ഹാൻഡ് ജെല്ലുകൾ വൈറസിനെതിരെ പ്രവർത്തിക്കുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/JhxiciOJCEF28fswCzOCIB

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here