gnn24x7

18,000 ജീവനക്കാരെക്കൂടി പിരിച്ചുവിടാൻ ആമസോൺ; നീക്കം സമ്പദ് വ്യവസ്ഥയിലെ അസ്ഥിരത ചൂണ്ടിക്കാട്ടി

0
203
gnn24x7

ജീവനക്കാരിൽ 18000-ൽ അധികം പേരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ച് സാങ്കേതികവിദ്യാ രംഗത്തെ മുൻനിര സ്ഥാപനങ്ങളിലൊന്നായ ആമസോൺ. സമ്പദ് വ്യവസ്ഥയിലെ അസ്ഥിരത ചൂണ്ടിക്കാട്ടിയാണ് നടപടി.

കോവിഡ് കാലത്ത് വൻതോതിൽ നിയമനങ്ങൾ നടത്തിയിരുന്ന സ്ഥാപനമാണ് ആമസോൺ. കഴിഞ്ഞ വർഷം നവംബറിൽ 10,000 പേരെ പിരച്ചുവിടുകയാണെന്ന് ആമസോൺ പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ വീണ്ടും പിരിച്ചുവിടൽ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് കമ്പനി.പിരിച്ചുവിടൽ ആളുകൾക്ക് പ്രയാസമാണെന്ന് കമ്പനി നേതൃത്വം മനസിലാക്കുന്നുണ്ട്,അതുകൊണ്ടുതന്നെ തീരുമാനത്തെ കുറച്ചുകാണുന്നില്ലെന്ന് ആമസോൺ സിഇഒ ആൻഡി ജാസി പറഞ്ഞു. പിരിച്ചുവിടുന്നവർക്ക് പണവും, ആരോഗ്യ ഇൻഷുറൻസ്, പുറത്ത് ജോലി കണ്ടുപിടിക്കാനുള്ള സഹായം എന്നിവ ഉൾപ്പടെ കമ്പനി വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പിരിച്ചുവിടപ്പെടുന്നവരിൽ ചിലർ യൂറോപ്പിൽ നിന്നുള്ളവരാണ്. എല്ലാവർക്കും ജനുവരി 18 മുതൽ അറിയിപ്പ് നൽകിത്തുടങ്ങും. ആഗോള തലത്തിൽ താൽകാലിക ജീവനക്കാരെ കൂടാതെ കമ്പനിക്ക് 15.4 ലക്ഷം ജീവനക്കാരുണ്ട്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here