gnn24x7

കൊറോണ വൈറസ്‌; ലോകത്ത് മരണ സംഖ്യ 64,000 പിന്നിട്ടു

0
227
gnn24x7

റോം: കൊറോണ വൈറസ്‌ ശക്തമായി തന്നെ ലോകത്ത് പടര്‍ന്ന് പിടിക്കുകയാണ്, രോഗബാധിതര്‍ 12 ലക്ഷം കടന്നിരിക്കുകയാണ്.
മരണ സംഖ്യ 64,000 പിന്നിട്ടു,ലോകത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട്‌ ചെയ്ത മരണങ്ങള്‍ ആറായിരത്തിലധികമാണ്. രോഗികളുടെ എണ്ണത്തില്‍ വൈറസിന്‍റെ പ്രഭവ കേന്ദ്രമായ ചൈന ഇപ്പോള്‍ ആറാം സ്ഥാനത്താണ്.

അമേരിക്കയില്‍ രോഗ ബാധിതര്‍ മൂന്ന് ലക്ഷം കടന്നിട്ടുണ്ട്,കഴിഞ്ഞ ദിവസം മാത്രം അമേരിക്കയില്‍ റിപ്പോര്‍ട്ട്‌ ചെയ്തത് 1224 മരങ്ങണളാണ്,ന്യുയോര്‍ക്കില്‍ മാത്രം 630 മരണങ്ങളുണ്ടായി,രോഗികളുടെ എണ്ണത്തില്‍ ഇറ്റലിയെ പിന്നിലാക്കി സ്പെയിന്‍ രണ്ടാമതെത്തി,സ്പെയിനില്‍ 1,26,168 പേരും ഇറ്റലിയില്‍ 1,24,632 പേരുമാണ് കൊറോണ വൈറസ്‌ ബാധിതര്‍.

ഇറ്റലിയില്‍ ആകെ മരിച്ചത് 15,362 ആണ്,സ്പെയിനില്‍ മരിച്ചത് 11,947 പേരാണ്,ഗള്‍ഫ് രാജ്യങ്ങളില്‍ മരണസംഖ്യ 50 പിന്നിട്ടു,
ജര്‍മനിയിലും ഫ്രാന്‍സിലും രോഗികളുടെ എണ്ണം ഒരു ലക്ഷത്തിലധികമാണ്,ജര്‍മനിയില്‍ മരണം 1444 ആണ്.ജോര്‍ജിയയിലും കുവൈറ്റിലും കഴിഞ്ഞ ദിവസമാണ് കൊറോണ വൈറസ്‌ ബാധയെ തുടര്‍ന്നുള്ള ആദ്യമരണം റിപ്പോര്‍ട്ട്‌ ചെയ്തത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here