gnn24x7

ഫിൻലൻഡ് നാറ്റോ അംഗമായി; യുക്രെയ്നിൽ മറുപടിക്ക് റഷ്യ

0
165
gnn24x7

പരസ്പര സൈനിക സഹകരണം ഉറപ്പാക്കുന്ന നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷന്റെ (നാറ്റോ) 31-ാം അംഗമായി ഫിൻലൻഡ് മാറി. നാറ്റോ ആസ്ഥാനത്തു നടന്ന ചടങ്ങിൽ ഇതിനുള്ള ഔദ്യോഗിക രേഖകൾ ഫിൻലൻഡ് വിദേശകാര്യ മന്ത്രി പെക്ക് ഹവിസ്റ്റോ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനു കൈമാറി.

റഷ്യ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ യുക്രെയ്നിൽ അധിനിവേശം നടത്തിയതിനെ തുടർന്നാണ് ഫിൻലൻഡ് “എല്ലാവരുമായും സൗഹൃദം’ എന്ന നിലപാടു മാറ്റി നാറ്റോയിൽ ചേരാൻ തീരുമാനിച്ചത്. ഇതോടെ നാറ്റോ – റഷ്യ അതിർത്തി ഇരട്ടിയായി. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന് തന്ത്രപരമായ തിരിച്ചടിയാണ് ഫിൻലൻഡിന്റെ തീരുമാനം. യുക്രെയ്ൻ അധിനിവേശത്തിനു കാരണമായി പുട്ടിൻ പറഞ്ഞിരുന്നത് നാറ്റോ വിപുലീകരണം ആയിരുന്നു.

ഫിൻലൻഡിനെ സ്വാഗതം ചെയ്ത നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബർഗ് വൈകാതെ സ്വീഡനും നാറ്റോ അംഗമാകുമെന്ന് അറിയിച്ചു. ഫിൻലൻഡിന്റെ നാറ്റോ അംഗത്വം യുക്രെയ്നിലെ സംഘർഷം രൂക്ഷമാകാനിടയാക്കുമെന്ന് റഷ്യയുടെ പ്രതിരോധ മന്ത്രി സെർഗെയ് ഷൊയ് പ്രതികരിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/KXg5ATjfgOo56Mw3BJd38f

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here