gnn24x7

സ്വദേശികൾക്ക് വീട് കിട്ടാനില്ല; കാനഡയിൽ വീടുവാങ്ങാൻ വിദേശികൾക്ക് രണ്ടുവർഷത്തേക്ക് വിലക്ക്

0
302
gnn24x7

കാനഡയിൽ വിദേശികൾക്ക് വീട് വാങ്ങാൻ രണ്ട് വർഷത്തേക്ക് വിലക്ക്. കാനഡയിലെ പൗരൻമാർക്ക് വീട് ലഭിക്കാതെ വന്നതിനെ തുടർന്ന് അവർക്ക് കൂടുതൽ താമസ സ്ഥലങ്ങൾ ഉറപ്പുവരുത്തുക എന്നലക്ഷ്യത്തോടെയാണ് നടപടി. എന്നാൽ, അഭയാർഥികൾക്കും പെർമനന്റ് റെസിഡൻസ് ലഭിച്ച വിദേശികൾക്കും വിലക്കിൽ ഇളവുകൾ നൽകിയിട്ടുണ്ട്.

നഗരപ്രദേശങ്ങളിലുള്ള താമസസ്ഥലങ്ങൾക്കു മാത്രമായിരിക്കും ഇത്തരത്തിൽ വിലക്കുണ്ടാകുക. വേനൽക്കാല വസതികൾ പോലുള്ള വിശ്രമസ്ഥലങ്ങൾ വാങ്ങുന്നതിന് വിലക്കില്ല. വാൻകൂവറിലും ടൊറന്റോയിലും വിദേശികൾക്ക് വീടുവാങ്ങുന്നതിന് പ്രത്യേക നികുതിയേർപ്പെടുത്തിയിരുന്നു.കാനഡയിൽ വീടുകളുടെ വില ക്രമാതീതമായി വർദ്ധിച്ചതോടെ തദ്ദേശവാസികൾക്ക് താമസസ്ഥലം ലഭ്യമല്ലാത്ത സ്ഥിതിയുണ്ടായിരുന്നു.

2021-ലെ തിരഞ്ഞെടുപ്പ് കാലത്ത്പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെപ്രധാന വാഗ്ദാനവും വിദേശികൾ വീട്വാങ്ങുന്നതിൽ നിയന്ത്രണംകൊണ്ടുവരുമെന്നതായിരുന്നു.കനേഡിയൻ ഭവനങ്ങൾ വിദേശ നിക്ഷേപകരെ ആകർഷിക്കുന്നുവെന്നും ഇതാണ് വീടുകളുടെവിലയുയർത്തുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ വിദേശ നിക്ഷേപകർ സ്വന്തമാക്കുന്ന പല വീടുകളും ഒഴിഞ്ഞുകിടക്കുകയാണെന്നും വീടുകൾക്ക് നിക്ഷേപകർക്കുള്ളതല്ല മറിച്ച് ആളുകൾക്ക്താമസിക്കാനുള്ളതാണെന്നും അദ്ദേഹം അന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

ട്രൂഡോയുടെ നേതൃത്വത്തിലുള്ള ലിബറൽ പാർട്ടിഅധികാരത്തിലെത്തിയതോടെവിദേശപൗരന്മാർക്ക് കാനഡയിൽവീടുവാങ്ങുന്നതിന്വിലക്കേർപ്പെടുത്തുകയും ചെയ്തു. എന്നാൽ, കാനഡയിൽ അഞ്ച് ശതമാനത്തിൽ താഴെമാത്രമാണ് വിദേശികളുള്ളത്. അതുകൊണ്ടുതന്നെ വീടുകൾ വാങ്ങുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് വീടുകളുടെ വില കുറയാൻ സഹായിക്കില്ലെന്നും പകരം, കനേഡിയൻ പൗരൻമാർക്ക് കൂടുതൽ വീടുകൾ നിർമ്മിച്ചുനൽകുകയാണ് വേണ്ടതെന്നുമാണ് അഭിപ്രായം.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here