gnn24x7

മൂന്ന് വർഷത്തിനകം ഫ്രാൻസിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം 20,000 ആക്കും: മന്ത്രി Catherine Colonna

0
231
gnn24x7

മൂന്നു വർഷത്തിനകം ഫ്രാൻസിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം 20,000 ആയി ഉയരണമെന്നാണ് ഫ്രാൻസിന്റെ ആഗ്രഹമെന്ന് ഫ്രാൻസ് വിദേശകാര്യ മന്ത്രി കാതറിൻ കൊളോണ. മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദർശത്തിനിടെ ലേഡി ശ്രീറാം കോളേജിലെ വിദ്യാർത്ഥികളുമായി സംവദിക്കുന്നതിനിടെ ആണ് മന്ത്രിയുടെ പരാമർശം.

‘2025-ഓടെ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം 20,000 ആയി ഉയരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. അതൊരു അതിമോഹമാണെന്ന് എനിക്കറിയാം, പക്ഷേ ഇന്ത്യയ്ക്കും ഫ്രാൻസിനും ഇടയിൽ ആകാശമാണ് പരിധി.’ കാതറിൻ കൊളോണ പറഞ്ഞു.

പ്രതിവർഷം 7500 മുതൽ 8000 വിദ്യാർത്ഥികൾക്ക് വരെ ഇതുപ്രകാരം അവസരം ലഭിക്കും. നിലവിലുള്ളതിന്റെ അമ്പത് ശതമാനത്തോളം അധികമാണ് ഈ സംഖ്യയെന്നും കാതറിൻ വ്യക്തമാക്കി. കോവിഡ് മഹാമാരിക്ക് ശേഷംമന്ദഗതിയിലായ ഇന്ത്യൻവിദ്യാർഥികളുടെ വരവ് മുൻപത്തേതിനേക്കാൾ ഇപ്പോൾശക്തമാണെന്നും കാതറിൻ കൊളോണ പറഞ്ഞു. 500 ഇന്ത്യൻവിദ്യാർഥികൾക്കായി ഏകദേശം 1.6ദശലക്ഷം യൂറോയുടെ സ്കോളർഷിപ്പ് പദ്ധതികൾ ഇതിനോടകം ഫ്രാൻസ്നൽകിയതായും കാതറിൻ അറിയിച്ചു

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here