gnn24x7

പ്രാ​ഗിലെ സർവകലാശാലയിൽ നടന്ന വെടിവെപ്പിൽ മരണം 15 ആയി; നിരവധി പേരുടെ നില ഗുരുതരം

0
396
gnn24x7

ചെക്ക് റിപ്പബ്ലിക്ക് തലസ്ഥാനമായ പ്രാഗിലെ സർവകലാശാലയിൽ നടന്ന ആക്രമണത്തിൽ 15 പേർ മരിച്ചതായിട്ടാണ് റിപ്പോർട്ട്. പരിക്കേറ്റ നിരവധിപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. യൂറോപ്പിലെ തന്നെ ഏറ്റവും പഴക്കമുള്ള കലാലയങ്ങളിൽ ഒന്നായ ചാൾസ് യൂണിവേഴ്‌സിറ്റിയുടെ ആർട്സ് ഫാക്കൽറ്റി കെട്ടിടത്തിലാണ് തോക്കുധാരി കണ്ണിൽകണ്ടവരെയെല്ലാം വെടിവെച്ചു വീഴ്ത്തിയതെന്നാണ് റിപ്പോർട്ട്. സംഭവം നടന്നത് ഇന്നലെ ഉച്ചതിരിഞ്ഞു 3:40 നായിരുന്നു. അക്രമിയെ കൊല്ലപ്പെടുത്തിയതായി ചെക്ക് പോലീസ് അറിയിച്ചു. അക്രമി സ്വയം വെടിയുതിർത്തതായും റിപ്പോർട്ടുണ്ട്.

അക്രമിയുടെ വിശദാംശങ്ങളോ ആക്രമണ കാരണമോ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തെ തുടർന്ന് ചെക്ക് റിപ്പബ്ലിക്ക് പ്രധാനമന്ത്രി പീറ്റർ ഫിയാല പൊതുപരിപാടികൾ എല്ലാം റദ്ദാക്കി തലസ്ഥാനത്തേക്ക് മടങ്ങി. സംഭവത്തെ തുടർന്ന് ആളുകളോട് വീടുകളിൽ തന്നെ കഴിയാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം വെടിവെപ്പ് നടന്ന സ്ഥലത്ത് സഞ്ചാരം നിരോധിച്ചിട്ടുണ്ട്. ചാൾസ് യൂണിവേഴ്‌സിറ്റിയിൽ വെടിവയ്പ്പ് നടന്ന സ്ഥലവും ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്. വെടിവയ്പ്പ് നടന്ന ചാൾസ് സർവകലാശാലയിലെ ഫിലോസഫി വിഭാഗം ഒഴിപ്പിച്ചതായി പ്രാഗ് മേയർ ബൊഹുസ്ലാവ് സ്വബോഡ പറഞ്ഞു.

ഈ വെടിവെപ്പിനെ കുറിച്ച് സുരക്ഷാ ഏജൻസികൾക്ക് പോലും കാര്യമായ വിവരമില്ല. ചാൾസ് യൂണിവേഴ്‌സിറ്റിയുടെ അക്കാദമി ഓഫ് ആർട്ട്, ആർക്കിടെക്‌ചർ ആൻഡ് ഫിലോസഫി ഡിപ്പാർട്ട്‌മെന്റിന് സമീപമുള്ള ജാൻ പാലച്ച് സ്‌ക്വയറിലാണ് വെടിവെപ്പ് നടന്നത്. ചെക്ക് റിപ്പബ്ലിക്കിലെ ഈ സംഭവം മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7