gnn24x7

ഇന്ത്യ-ചൈന സംഘര്‍ഷത്തെ തുടര്‍ന്ന് ആശങ്കയിലായി ചൈനയില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍

0
145
gnn24x7

ബീജിങ്: ഗല്‍വാന്‍ താഴ്‌വരയില്‍ നടന്ന ഇന്ത്യ-ചൈന സംഘര്‍ഷത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മില്‍ തര്‍ക്കം നലനില്‍ക്കുന്ന സാഹചര്യത്തില്‍ ആശങ്കയിലായി ചൈനയില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍.

ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനും സാമൂഹ്യമാധ്യമങ്ങളില്‍ ചൈനീസ് വിരുദ്ധ വികാരം അലയടിക്കുന്നതിനുമിടയില്‍ ചൈനയിലെ ഇന്ത്യക്കാര്‍ക്ക് നേരെയും വിമര്‍ശനം വരുന്നുണ്ട്.

സംഘര്‍ഷത്തിനിടയിലും ചൈനയില്‍ ജോലി ചെയ്യുന്നത് രാജ്യസ്‌നേഹമില്ലാത്തതിനാലാണെന്ന് ചിലര്‍ വിമര്‍ശിക്കുന്നുണ്ട്.

എന്നാല്‍ വര്‍ഷങ്ങളായി ചൈനയില്‍ താമസിച്ച് ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് ചൈനയില്‍ തന്നെ നില്‍ക്കുന്നതിനും കാരണമുണ്ട്.

മറ്റ് രാജ്യങ്ങളിലെ ഇന്ത്യക്കാരില്‍ പതിനായിരക്കണക്കിനു പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങാന്‍ താല്‍പര്യപ്പെടുന്നുണ്ടെങ്കില്‍ ചൈനയില്‍ അതല്ല സ്ഥിതി.

ചൈനയില്‍ നിലവില്‍ കൊവിഡ് ഭീതി വലിയ തരത്തിലില്ല. ജൂണ്‍ 20 നും ജൂണ്‍ 29 നും ഉള്ള വന്ദേ ഭാരത് മിഷന്‍ ഫ്‌ളൈറ്റുകളില്‍ പോവാന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 490 പേര്‍ മാത്രമാണ്. കൊവിഡ് നിയന്ത്രണ വിധേയമായ ചൈനയിലെ തൊഴില്‍ മേഖല തിരിച്ചു വരവിന്റെ പാതിയിലാണ്.

ചില ഇന്ത്യക്കാര്‍ ഇവിടെ ചൈനീസ് യുവതികളെ വിവാഹം കഴിച്ച് കുടുംബമായി കഴിയുന്നുമുണ്ട്. ബംഗ്ലൂര്‍ സ്വദേശിയായ ശശി ശിരഗുപ്പി എന്ന ഇന്ത്യക്കാരന്‍ 17 വര്‍ഷം മുമ്പ് ചൈനയില്‍ എത്തിയതാണ്. ചൈനീസ് യുവതിയായ ലി ലാനെ വിവാഹം കഴിച്ച് ചൈനയില്‍ കുടുംബമായി കഴിയുകയാണ്.

‘ഇവിടെ കുഴപ്പമൊന്നുമില്ല, ഞങ്ങള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ട്. ഒപ്പം അധികൃതരുമായി ഒരു പ്രശ്‌നവുമില്ല. അയല്‍ക്കാര്‍ സൗഹാര്‍ദ്ദത്തോടെ പെരുമാറുന്നു. എന്തിനാണ് ഞങ്ങള്‍ ഇന്ത്യയിലേക്ക് പോവുന്നത്? ശശി ശിരഗുപ്പി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

‘ ആരു ജയിച്ചാലും തോറ്റാലും ( ഇന്ത്യ, ചൈന) ആരും ഒന്നും നേടുന്നില്ല. ഈ മഹമാരിക്കിടയില്‍ സമാധാനം ഉണ്ടാവട്ടെ, ശശി ശിരഗുപ്പിയുടെ ഭാര്യ ലി ലാന്‍ പറഞ്ഞു.

10 ലക്ഷത്തോളമാണ് ചൈനയിലുള്ള ഇന്ത്യക്കാരുടെ എണ്ണം. ബീജിംഗിലെ ദലിയാനിലെ ഐ.ടി ഹബ്ബില്‍ ഇന്ത്യക്കാരുടെ സാന്നിധ്യം കാര്യമായുണ്ട്. 15000 ത്തോളം ഇന്ത്യക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്.

‘സോഷ്യല്‍ മീഡിയയിലെ പ്രകോപനങ്ങള്‍ അനാവശ്യമാണ്. ഇവിടെയുള്ളവര്‍ സൗഹാര്‍ദ്ദപരമായി ഇടപെടുന്നവരാണ്. അവര്‍ക്ക് ഇന്ത്യക്കാരോട് വലിയ ബഹുമാനമാണ്. ദലിയാനില്‍ ജോലിചെയ്യുന്ന ഇന്ത്യക്കാരനായ വി. വിജയ് പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here