gnn24x7

ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഇറാനിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം

0
84
gnn24x7

ഇന്ത്യന്‍ പൗരന്മാര്‍ക്ക് മുന്‍കൂര്‍ വിസയില്ലാതെ ഇറാനിലേക്ക് പ്രവേശനം അനുവദിക്കുന്നു. ഇന്ത്യന്‍ പാസ്‌പോര്‍ട്ടും വിമാനടിക്കറ്റും ഉള്ള ആര്‍ക്കും ഇറാനില്‍ പറന്നിറങ്ങാം. ഇന്ത്യ ഉള്‍പ്പെടെ 27 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ആണ് വിസ രഹിത പ്രവേശനം അനുവദിക്കുന്നത്. ഫെബ്രുവരി നാല് ഞായറാഴ്ച മുതല്‍ ഇത് പ്രാബല്യത്തിലായി. അതേസമയം, കര അതിര്‍ത്തിയിലൂടെ ഇറാനില്‍ പ്രവേശിക്കുന്നവര്‍ക്ക് വിസ ലഭിക്കേണ്ടതുണ്ട്. ലോകമെമ്പാടുമുള്ള കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിച്ച് ടൂറിസം വര്‍ധിപ്പിക്കാനാണ് ഇസ്ലാമിക് റിപബ്ലിക് ഓഫ് ഇറാന്‍ വിസ രഹിത പ്രവേശനം അനുവദിക്കുന്നത്.

68 രാജ്യങ്ങളില്‍ നിന്നുള്ള പാസ്പോര്‍ട്ട് ഉടമകള്‍ക്ക് വിസ ആവശ്യകതകള്‍ ഒഴിവാക്കി യാത്ര ലളിതമാക്കാനും ടൂറിസം പ്രോത്സാഹിപ്പിക്കാനുമുള്ള 2022 ലെ ടൂറിസം മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ നീക്കം. 2023 ഡിസംബറില്‍ 33 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് വിസ ആവശ്യകതകള്‍ എടുത്തുകളയുന്നതായി ഇറാന്‍ പ്രഖ്യാപിച്ചു. വിദേശരാജ്യങ്ങളുമായുള്ള ഇറാന്റെ നയതന്ത്ര ബന്ധങ്ങളിലെ മികച്ച മുന്നേറ്റമായി ഇത് വിലയിരുത്തപ്പെട്ടിരുന്നു. തുര്‍ക്കി, അസര്‍ബൈജാന്‍, ഒമാന്‍, ചൈന, അര്‍മേനിയ, ലെബനാന്‍, സിറിയ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്കുള്ള വിസ ആവശ്യകതകള്‍ ഇറാന്‍ നേരത്തേ എടുത്തുകളഞ്ഞിരുന്നു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7