gnn24x7

ഷിന്‍ സോ ആബെയ്ക്ക് പകരക്കാരനായി യോഷിഹിദെ സഗയെ ജപ്പാന്‍ പ്രധാനമന്ത്രിയായി ഔദ്യോഗികമായി തെരഞ്ഞെടുത്തു

0
154
gnn24x7

ടോക്കിയോ: ജപ്പാന്‍ പ്രധാനമന്ത്രിയായി യോഷിഹിദെ സഗയെ ഔദ്യോഗികമായി തെരഞ്ഞെടുത്തു. പാര്‍ലെമന്റ് വോട്ടെടുപ്പിന് ശേഷമാണ് പ്രഖ്യാപനം. മുന്‍ പ്രധാനമന്ത്രി ഷിന്‍ സോ ആബെയ്ക്ക് പകരക്കാരനായാണ് യോഷിഹിദെ എത്തുന്നത്.

കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ ഭരണപാര്‍ട്ടിയായ ലിബറേഷന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി തലവനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിനു പിന്നാലെ രാജ്യത്തെ ദേശീയ നിയമ സഭയായ ഡയറ്റിന്റെ അംഗീകാരവും ലഭിച്ച ശേഷമാണ് പ്രധാനമന്ത്രി പദത്തിലേറുന്നത്. ദേശീയ അസംബ്ലിയില്‍ 465 വോട്ടില്‍ 314 വോട്ടാണ് ഇദ്ദേഹം നേടിയത്.

അടുത്തതായി പുതിയ ക്യാബിനറ്റ് മന്ത്രിമാരെയാണ് തെരഞ്ഞെടുക്കാനുള്ളത്. മുന്‍ മന്ത്രി സഭയില്‍ ഉള്ളവര്‍ തന്നെയായിരിക്കും കൂടുതല്‍ സ്ഥാനത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ പ്രധാനമന്ത്രി ഷിന്‍സൊ ആബെയുടെ ഭരണകാലയളവില്‍ ഇദ്ദേഹത്തിന്റെ വലം കൈയ്യായിരുന്നു യോഷിഹിദെ സഗ. രാജ്യത്തെ മികച്ച രാഷട്രീയ വ്യക്തിതമായാണ് യോഷിഹിദെ ഇതുവരെ പരിഗണിച്ചിരിക്കുന്നത്.

അതേസമയം കൊവിഡ് പ്രതിസന്ധിക്കിടയില്‍ ജപ്പാന്‍ നേരിടുന്ന പ്രതിസന്ധികള്‍ പുതിയ പ്രധാനമന്ത്രിക്ക് വെല്ലുവിളിയാവുന്നതാണ്. ആഗസ്റ്റ് മാസത്തില്‍ ഏറ്റവും മോശം ജി.ഡി.പിയാണ് ജപ്പാനില്‍ രേഖപ്പെടുത്തിയത്. 2020 ന്‍രെ രണ്ടാം പാദത്തില്‍ സമ്പദ് വ്യവസ്ഥ 7.8 ശതമാനം ചുരുങ്ങുകയാണുണ്ടായത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here