gnn24x7

അർജന്റീനയിൽ അജ്ഞാത ന്യുമോണിയ ബാധിച്ച് മൂന്ന് മരണം, ഒമ്പത് പേർ ചികിത്സയിൽ

0
312
gnn24x7

അർജന്റീനയിൽ അജ്ഞാത ന്യുമോണിയ ബാധിച്ച് മൂന്ന് മരണം. ഒൻപത് പേർക്ക് രോഗം സ്ഥിതീകരിച്ചതായി അർജന്റീനയിലെ പ്രാദേശിക ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു. ടുകുമാൻ പ്രവിശ്യയിലെ മെഡിക്കൽ സ്ഥാപനത്തിൽ 70 വയസ്സുള്ളയാൾ മരിച്ചതിന് പിന്നാലെ മൂന്ന് ആരോഗ്യ ഉദ്യോഗസ്ഥർ സമാന ലക്ഷണങ്ങളുമായി ചികിത്സയിലാണ്. മറ്റ് മരണങ്ങളെല്ലാം ഇതേ ക്ലിനിക്കിലാണ്.

മെഡിക്കൽ സെന്റർ ജീവനക്കാരെ നിരീക്ഷിച്ചുവരികയാണ്. രോഗ ഉറവിടം കണ്ടെത്താനുള്ള പരിശോധനകൾ നടന്നുവരുന്നു. വൈറസ് ബാധ ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടത് ആഗസ്റ്റ് 18 നും ഓഗസ്റ്റ് 20 നും ഇടയിലാണ്. ആദ്യത്തെ രോഗി തിങ്കളാഴ്ച മരിച്ചു, രണ്ട് ദിവസത്തിന് ശേഷം രണ്ടാമത്തെ രോഗിയും മരിച്ചു. ഈ രോഗം ഹാന്റവൈറസിനും കൊറോണ വൈറസിനും സമാനമാണെന്നും ഇത് ബാക്ടീരിയകളോ വൈറസുകളോ മൂലമാകാമെന്നും പ്രവിശ്യാ ആരോഗ്യ സംവിധാനത്തിന്റെ എപ്പിഡെമിയോളജി ഡയറക്ടർ ഡോ. റൊജെലിയോ കാലി പറഞ്ഞു.

ആരോഗ്യവകുപ്പ് ലെജിയോണല്ല, ഹാന്റവൈറസ്, കൊവിഡ് എന്നിവയുടെ ചില സ്‌ട്രെയിനുകൾക്കായി പരിശോധനകൾ നെഗറ്റീവ് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പരിശോധനകളിൽ ബാക്ടീരിയ, വൈറസുകൾ എന്നിവയ്‌ക്കുമായുള്ള ഗവേഷണ പ്രോട്ടോക്കോൾ തുടരുകയാണെന്ന് അർജന്റീനയിലെ മെഡിക്കൽ അധികാരികൾ പറഞ്ഞു. രോഗം ആദ്യം റിപ്പോർട്ട് ചെയ്ത മെഡിക്കൽ സ്ഥാപനം താൽക്കാലികമായി അടച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here