gnn24x7

നോര്‍ത്ത് ഡബ്ലിനിലെ നിവാസികള്‍ക്ക് ഗാർഡയുടെ ജാഗ്രത നിർദ്ദേശം

0
518
gnn24x7

ഡബ്ലിന്‍: നോര്‍ത്ത് ഡബ്ലിനിലെ താമസക്കാര്‍ക്ക് മുന്നറിയിപ്പുമായി ഗാർഡ. സമീപ ദിവസങ്ങളിലായി പലവിധ തന്ത്രങ്ങള്‍ ഉപയോഗിച്ച് വീടിനകത്തേക്ക് നുഴഞ്ഞു കയറി മോഷണം നടത്തുവാന്‍ മോഷ്ടാക്കള്‍ ശ്രമിക്കുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊതുജനങ്ങളോട് ജാഗ്രത പാലിക്കുവാന്‍ ഗാർഡ നോര്‍ത്ത് ഡബ്ലിന്‍ നിവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.

സാന്‍ട്രിയിലെ വീട്ടിലേക്ക് കയറുന്നതിനായി അവര്‍ പുതിയ തന്ത്രമാണ് ആവിഷ്‌കരിച്ചത്. വീട്ടിലേക്ക് വരുന്ന വാട്ടര്‍പൈപ്പ് കണക്ഷനില്‍ അപാകത വരുത്തുക. ചിലപ്പോള്‍ ജലവിതരണം തടസ്സപ്പെടുത്തിയാവും നിങ്ങളെ സമീപിക്കുന്നത്. കള്ളന്മാരാണെന്ന് നിങ്ങള്‍ പോലും അറിയാതെ നിങ്ങള്‍ അവര്‍ക്ക് വീടിനകത്തേക്ക് അനുവാദം നല്‍കുകയും അവര്‍ക്ക് മോഷണം നടത്തുവാനുള്ള സൗകര്യം ഉണ്ടാക്കുകയും ചെയ്യും.

ഇത്തരത്തില്‍ ശ്രമം നടത്തിയ രണ്ടുപേരെ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഗാർഡ പിടികൂടി. തുടര്‍ന്ന് ഒരു സാന്‍ട്രി നിവാസിയാണ് ഈ മുന്നറിയിപ്പ് മറ്റുള്ളവര്‍ക്കായി നല്‍കിയിരിക്കുന്നത്. പ്രദേശവാസികള്‍ അടക്കമുള്ള നിരവധി സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ഗ്രൂപ്പുകളിലേക്ക് അദ്ദേഹം ഈ മുന്നറിയിപ്പ് മേസേജ് വ്യാപിപ്പിച്ചു. അനേകം പേര്‍ ഇതിന് പ്രതികരിക്കുകയും മോഷണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്്തു.

‘മോഷ്ടാക്കള്‍ക്ക് എന്റെ വീടിന് പുറത്തുള്ള വാട്ടര്‍ മാന്‍ഹോളിലേക്ക് കയറാന്‍ സാധിച്ചു. തുടര്‍ന്ന് ഞാന്‍ മുകളിലേക്ക് കയറിയയുടനെ അവര്‍ ഉപേക്ഷിച്ച് ഓടിപ്പോയി, ഓട്ടത്തിനിടയില്‍ പാതയിലും റോഡിലും വെള്ളം ഉപേക്ഷിച്ചു. വീട്ടിലെ അടുക്കള ടാപ്പില്‍ നിന്നുള്ള വെള്ളം തവിട്ട് നിറമുള്ള വൃത്തികെട്ട വെള്ളമാണ് വരുന്നത് എന്നു കണ്ട ഞാന്‍ അത് എന്താണെന്നറിയാന്‍ ഐറിഷ് വാട്ടര്‍ അതോറിറ്റിയില്‍ അന്വേഷിച്ചു. വെള്ളത്തിന്റെ നിറവ്യത്യാസം റിപ്പോര്‍ട്ടുചെയ്യാന്‍ ഞാന്‍ ഐറിഷ് വാട്ടര്‍ അതോറിറ്റിയെ വിളിച്ചു. പക്ഷേ അവര്‍ തന്ന മറുപടി അവര്‍ ഇന്ന് സാന്റ്രി പ്രദേശത്ത് വെള്ളത്തിന്റെ വിഭാഗത്തില്‍ ജോലി ചെയ്യുന്നില്ലെന്നാണ്.’ സംശയം തോന്നിയ അദ്ദേഹം ഗര്‍ഡയില്‍ വിവരം രേഖപ്പെടുത്തി.

സാന്‍ട്രി ഗാര്‍ഡ സ്റ്റേഷനിലേക്ക് ഇത്തരത്തിലുള്ള വളരെ വിചിത്രമായ സംഭവങ്ങള്‍ ബന്ധപ്പെട്ട പരാതികള്‍ പ്രദേശവാസികള്‍ പലതവണ റിപ്പോര്‍ട്ടുചെയ്തു. ചിലര്‍ തങ്ങള്‍ക്കു സംഭവിച്ച വിചിത്രമായ അനുഭവങ്ങള്‍ മറ്റുള്ളവരുമായി പങ്കിട്ടു.

നിങ്ങളുടെ വെള്ളം തവിട്ടുനിറമോ, ഓഫോ ആണെങ്കിലും പരീക്ഷിക്കാന്‍ ആരെയും നിങ്ങളുടെ വീട്ടിലേക്ക് അനുവദിക്കരുത്.’ കൃത്യമായി വരുന്നവരെക്കുറിച്ച് അറിഞ്ഞത് ശേഷം മാത്രമെ അപരിചിതര്‍ക്ക് വാതില്‍ തുറക്കാന്‍ പാടുള്ളൂ. നിങ്ങള്‍ വാതില്‍ തുറക്കുന്നതിന് മുമ്പ് വന്ന വ്യക്തികളുടെ ഐഡി നിയമാനുസൃതമാണെന്ന് സ്ഥിരീകരിക്കാന്‍ അവരോടു ഐഡി ആവശ്യപ്പെടുക, തുടര്‍ന്ന് ഐറിഷ് വാട്ടര്‍ റിംഗ് ചെയ്യുക, അവരോട് കാര്യങ്ങള്‍ അന്വേഷിക്കുക. പക്ഷേ ആളുകളെ വീട്ടില്‍ പ്രവേശിക്കാന്‍ അനുവദിക്കരുത്.

നിങ്ങളെ അപരിചിതര്‍ ഭീഷണിപ്പെടുത്തുകയോ സംശയാസ്പദമായി പെരുമാറുകയോ ചെയ്യുന്നത് കണ്ടാല്‍ ഉടന്‍ ഗാര്‍ഡായെ വിളിക്കുക. നിങ്ങളുടെ വീടിനകത്തു പ്രവേശിക്കാന്‍ ചിലപ്പോള്‍ അവര്‍ നിങ്ങളുടെ വീടിനു പുറത്തു നിന്നും വരുന്ന വെള്ളത്തിന്റെ ടാപ്പില്‍ ക്രിത്രിമം ചെയ്യാന്‍ സാധ്യത ഉണ്ട്. എന്നിട്ട് അതിന്റെ പേരില്‍ നിങ്ങളുടെ വ്യക്തിപരമായ വസ്തുക്കളിലേക്ക് അവര്‍ ഇടിച്ചു കയറും. എല്ലാവരും ജാഗ്രതയോടെ ഇരിക്കണമെന്ന് ഗാർഡ നിര്‍ദ്ദേശിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here