gnn24x7

ഫ്രാൻസിൽ പ്രക്ഷോഭം രൂക്ഷം; 1300ഓളം പേർ അറസ്റ്റിൽ

0
304
gnn24x7

വാഹന പരിശോധനയ്ക്കിടെ പൊലീസുകാരന്റെ വെടിയേറ്റു യുവാവ് മരിച്ച സംഭവത്തിൽ ഫ്രാൻസിലെമ്പാടും പ്രതിഷേധം കത്തിപ്പടരുന്നു. ചൊവ്വാഴ്ച തുടങ്ങിയ പ്രതിഷേധം കൂടുതലിടങ്ങളിലേക്കു വ്യാപിച്ചു. തീവം കൊള്ളയും വ്യാപകമായി. 1311 പേരെ അറസ്റ്റ് ചെയ്തു. ഫ്രാൻസിലെ രണ്ടാമത്തെ വലിയ നഗരമായ മാർസെയിൽ പ്രകടനങ്ങൾ നിരോധിച്ചു. ഇവിടെയുൾപ്പെടെ ബസ്, ട്രെയിൻ ഗതാഗതം നിർത്തിവച്ചു. അക്രമങ്ങളിൽ 493 കെട്ടിടങ്ങൾക്കു കേടുപാടുണ്ട്.

രണ്ടായിരത്തോളം വാഹനങ്ങൾക്കു തീയിട്ടു. രാജ്യത്താകെ നാലായിരത്തോളം തീവയ്പ് കേസുകളുണ്ട്. 250 പൊലീസുകാർക്കും പരുക്കേറ്റു. സമൂഹമാധ്യമങ്ങളിലെ പ്രോത്സാഹനം വഴി യുവാക്കൾ അക്രമങ്ങളിൽ പങ്കുചേരുകയാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാ ആരോപിച്ചു. ഫ്രാൻസിലേക്കു യാത്ര ഒഴിവാക്കണമെന്ന് ബ്രിട്ടിഷ് ടൂറിസ്റ്റുകൾക്ക് വിദേശകാര്യ മന്ത്രാലയം നിർദേശം നൽകി. ഫ്രഞ്ച് ഗിനിയിൽ ഒരാൾ വെടിയേറ്റു മരിച്ചത് ഫ്രാൻസിലെ പ്രക്ഷോഭങ്ങളുടെ തുടർച്ചയായുള്ള അക്രമസംഭവങ്ങളിലാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബൽജിയത്തിലെ ബ്രസൽസിലും പ്രതിഷേധം നടന്നു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BhPDTny97p6JYunSO4wSHL

gnn24x7