gnn24x7

കൊവിഡിന് വാക്‌സിന്‍ കണ്ടുപിടിച്ചെന്ന് അവകാശവാദവുമായി റഷ്യ

0
166
gnn24x7

മോസ്കോ: ലോകത്താകമാനം വ്യാപിക്കുന്ന കൊറോണ വൈറസി(Corona Virus)നെതിരെ പ്രതിരോധം തീക്കാന്‍ വാക്സിന്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ലോകരാഷ്ട്രങ്ങള്‍. 

ഇപ്പോഴിതാ, മനുഷ്യരിലെ കൊറോണ വാക്സിന്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുകയാണ് റഷ്യ. റഷ്യയിലെ Sechenov സര്‍വകലാശാലയാണ് ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നത്. Translational Medicine and Biotechnology ഡയറക്ടര്‍ Vadim Tarasov ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 

‘കൊറോണ വൈറസിനെതിരായ വാക്സിന്‍ ആദ്യമായി മനുഷ്യരില്‍ പരീക്ഷിച്ച് വിജയിച്ചിരിക്കുന്നു’ -Vadim Tarasov പറഞ്ഞു. ജൂണ്‍ 18നാണ് വാക്സിന്‍റെ ക്ലിനിക്കല്‍ ട്രയല്‍സ് ആരംഭിച്ചത്. ആദ്യം 18 പേരിലും പിന്നീട് 20 പേരിലുമായാണ് വാക്സിന്‍ പരീക്ഷണം നടത്തിയത്. ആദ്യ പരീക്ഷണത്തിനു വിധേയരായ ആദ്യ 18 പേര്‍ ബുധനാഴ്ച ആശുപത്രി വിടും. ബാക്കി 20 പേരെ ജൂലൈ 20നു ഡിസ്ചാര്‍ജ് ചെയ്യും. റഷ്യയിലെ Gamalei Institute of Epidemiology and Microbiology ആണ് വാക്സിന്‍ ഉത്പാദിപ്പിക്കുക. 

‘കൊറോണ വൈറസിനെതിരായ വാക്സിന്‍ നല്‍കിയ ശേഷം ഇവരില്‍ രോഗപ്രതിരോധ ശേഷി വര്‍ധിക്കുന്നതായി കണ്ടെത്തിയതായി Gamalei Institute of Epidemiology and Microbiology-ല്‍ നിന്ന് ലഭിച്ച ഡാറ്റയില്‍ വ്യക്തമാക്കുന്നു’ -റഷ്യൻ പ്രതിരോധ മന്ത്രാലയ൦ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. വിപണിയിൽ ലഭ്യമായ മറ്റ് മരുന്നുകളെ പോലെ തന്നെ സുരക്ഷിതമാണ് ഈ വാക്സിനെന്ന് Sechenov University ലെ Institute of Medical Parasitology, Tropical and Vector-Borne Diseases ഡയറക്ടര്‍ അലക്സാണ്ടര്‍ ലുകഷെവ് സ്ഥിരീകരിച്ചു.  

ഇതോടെ, മനുഷ്യരിലെ COVID-19 വാക്സിൻ പരീക്ഷണങ്ങൾ പൂർത്തിയാക്കിയ ആദ്യ രാജ്യമായി റഷ്യ മാറി. എന്നാല്‍, ഈ വാക്സിന്‍ എന്ന് വിപണിയിലെത്തിക്കും എന്നത് സംബന്ധിച്ച് ഇതുവരെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം 21 വാക്സിനുകളാണ് നിലവില്‍ പരീക്ഷണത്തിലുള്ളത്. 

യുഎസിലെ ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ കണക്കനുസരിച്ച് ഞായറാഴ്ച രാവിലെയോടെ ആഗോളതലത്തിൽ COVID-19 കേസുകളുടെ എണ്ണം 12,681,472 ആണ്. മരണസംഖ്യ 564,420. കൊറോണ വൈറസ് ബാധിച്ച് ലോകത്ത് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് അമേരിക്കയിലാണ്. 3,245,158 പേര്‍ക്കാണ് ഇവിടെ വൈറസ് ബാധിച്ചിരിക്കുന്നത്. 1,34,764 ആണ് മരണം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here