gnn24x7

സിറിയയിലെ ഗ്രാമത്തിലേക്ക് ഇസ്രഈലിന്റെ ഡ്രോണ്‍ ആക്രമണം; സിറിയന്‍ പൗരന്‍ കൊല്ലപ്പെട്ടു

0
188
gnn24x7

ഗോലാന്‍ കുന്നിനോട് ചേര്‍ന്നുള്ള സിറിയയിലെ ഗ്രാമത്തിലേക്ക് ഇസ്രഈലിന്റെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ ഒരു സിറിയന്‍ പൗരന്‍ കൊല്ലപ്പെട്ടു. സിറിയന്‍ വാര്‍ത്താ മാധ്യമമായ സന ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഗോലാന്‍കുന്നിനെ ഇസ്രഈലിന്റെ അധീനതയില്‍ നിന്നും വിട്ടു കിട്ടാന്‍ വേണ്ടി നിലകൊള്ളുന്ന സിറിയന്‍ റെസിസ്റ്റന്‍സ് ടു ലിബറേറ്റ് ഗോലാന്‍ എന്ന സംഘടനനയിലെ അംഗമാണ് കൊല്ലപ്പെട്ടയാള്‍ എന്നാണ് യു.കെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമണ്‍ റൈറ്റ് വ്യക്തമാക്കുന്നത്.

ഗോലാന്‍കുന്നിലെ സിറിയയുടെ അധീനതയിലുള്ള ഖുനെയ്ത്ര പ്രവിശ്യയിലെ ഹദര്‍ എന്ന ഗ്രാമത്തിലാണ് ഡ്രോണ്‍ ആക്രമണം നടന്നത്.

1967 ലെ ഇസ്രഈല്‍-അറബ് യുദ്ധത്തിന് ശേഷമാണ് സിറിയയുടെ ഭാഗമായിരുന്ന ഗോലാന്‍ കുന്നിനെ ഇസ്രഈല്‍ സ്വന്തമാക്കുന്നത്. മേഖലയുടെ ഭൂരിഭാഗ പ്രദേശവും ഇപ്പോള്‍ ഇസ്രഈലിന്റെ അധികാര പരിധിയിലാണ്.

കഴിഞ്ഞ ദിവസം സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലേക്ക് ഇസ്രഈല്‍ സൈന്യത്തിന്റെ മിസൈലാക്രമണം നടന്നിരുന്നു. ഡമാസ്‌കസിലെ രണ്ടു പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഞായറാഴ്ച രാത്രിയാണ് അക്രമണമുണ്ടായത്.

20 ലേറെ മിസൈലുകളാണ് ഇസ്രഈല്‍ സൈന്യം ഡമാസ്‌കസിലേക്ക് വിന്യസിച്ചത്. ഡമാസ്‌കസ് അന്താരാഷ്ട്ര വിമനാത്താവളത്തിന് സമീപമാണ് ആക്രമണം നടന്നത്. ഇതേ ദിവസം തന്നെ ഗാസ അതിര്‍ത്തിയിലും ഇസ്രഈല്‍ ആക്രമണം നടത്തിയിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here