gnn24x7

Storm Ciarán: പടിഞ്ഞാറൻ യൂറോപ്പിൽ 10 മരണം

0
156
gnn24x7

മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച സിയറാൻ കൊടുങ്കാറ്റിൽ പടിഞ്ഞാറൻ യൂറോപ്പിൽ 10 പേർ മരിച്ചു. ഇറ്റലിയിൽ മൂന്ന് പേരും ബെൽജിയത്തിൽ രണ്ട് പേരും ഫ്രാൻസിൽ രണ്ട് പേരും നെതർലാൻഡ്‌സ്, സ്‌പെയിൻ, ജർമ്മനി എന്നിവിടങ്ങളിൽ ഓരോരുത്തരും മരിച്ചതായി പ്രാദേശിക അധികൃതർ അറിയിച്ചു. അയർലണ്ടിൽ, Ciaran കൊടുങ്കാറ്റ് ഒറ്റരാത്രികൊണ്ട് തെക്കൻ തീരത്ത് കടന്നതിനെത്തുടർന്ന് കോർക്ക്, കാർലോ, കിൽകെന്നി, വാട്ടർഫോർഡ്, വെക്സ്ഫോർഡ്, വിക്ലോ എന്നിവിടങ്ങളിൽ നൽകിയ സ്റ്റാറ്റസ് യെല്ലോ മുന്നറിയിപ്പുകൾ ഇന്നലെ രാവിലെ 7 മണിക്ക് പിൻവലിച്ചു.

കൊടുങ്കാറ്റിനെ തുടർന്ന് എമർജൻസി പ്രഖ്യാപിച്ച ഇറ്റലിയിലെ Tuscanyയിൽ മൂന്ന് പേർ മരിച്ചു. ബെൽജിയത്തിലെ ഗെന്റിൽ മരക്കൊമ്പുകൾ വീണ് അഞ്ച് വയസുള്ള ഉക്രേനിയൻ ആൺകുട്ടിയും 64 വയസുള്ള സ്ത്രീയും മരിച്ചു. നേരത്തെ, വടക്കൻ ഫ്രാൻസിൽ മരംവീണ് വാഹനത്തിലുണ്ടായിരുന്ന ലോറി ഡ്രൈവർ മരിച്ചിരുന്നു. ലെ ഹാവ്രെ നഗരത്തിൽ, ബാൽക്കണിയിൽ നിന്ന് വീണ് ഒരാൾ മരിച്ചു. നെതർലൻഡ്‌സിലെ വെൻറേയിൽ ഒരാൾ; മാഡ്രിഡിൽ ഒരു സ്ത്രീ; ജർമ്മനിയിൾ ഒരാൾ എന്നിങ്ങനെയാണ് റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റ് മൂന്ന് മരണങ്ങൾ.

യൂറോപ്പിലെ പല പ്രധാന നഗരങ്ങളിലും ഇന്നലെ റെയിൽ, വിമാന, ഫെറി യാത്രകൾ തടസ്സപ്പെട്ടു, ഫ്രാൻസിൽ ഏകദേശം 1.2 ദശലക്ഷം വീടുകൾക്ക് വൈദ്യുതി നഷ്ടപ്പെട്ടു.കൊടുങ്കാറ്റിൽ നാശം വിതച്ച ബ്രിട്ടാനി മേഖലയിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇന്ന് സന്ദർശനം നടത്തും.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7