gnn24x7

മ്യാൻമറിൽ പട്ടാള ഭരണം വന്നതിന് പിന്നാലെ രാജ്യത്തെ സ്ഥിതി രൂക്ഷം; ഫേസ്ബുക്കിന്റെ പ്രവർത്തനം നിർത്തലാക്കി തുടങ്ങി

0
192
gnn24x7

മ്യാന്മാർ: മ്യാന്മാർ സൈന്യം നിന്ന് അധികാരം പിടിച്ചെടുത്ത ദിവസങ്ങൾക്കുള്ളിൽ മ്യാൻമറിന്റെ സൈനിക നിയന്ത്രണത്തിലുള്ള സർക്കാർ ഇന്റർനെറ്റ് ദാതാക്കളോട് ഫേസ്ബുക്കിലേക്കുള്ള പ്രവേശനം താൽക്കാലികമായി തടയാൻ ഉത്തരവിട്ടതെന്ന് റിപ്പോർട്ട്.

ഫെബ്രവരി 7 മുതൽ മ്യാൻമറിൽ അനിശ്ചിതക്കാലത്തേക്ക് ഫേസ്ബുക് തുടങ്ങിയ സോഷ്യൽ മീഡിയകൾക്ക് താൽക്കാലികമായ നിരോധനം ഏർപ്പെടുത്തുമെന്ന് മ്യാൻമാറിലെ Communications and Informations മന്ത്രാലയം അറിയിച്ചു. രാജ്യത്ത് സമാധാനം നിലനിർത്തുന്നതിന് വേണ്ടിയാണ് ഇങ്ങനെയൊരു നടപടിയെന്നും അധികൃതർ വ്യക്തമാക്കി.

അതേസമയം കണക്റ്റിവിറ്റി പുനസ്ഥാപിക്കാൻ തങ്ങൾ അധികാരികളോട് അഭ്യർത്ഥിക്കുന്നുണ്ടെന്നും, അതിലൂടെ മ്യാൻമറിലെ ആളുകൾക്ക് അവരുടെ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ആശയവിനിമയം നടത്താനും പ്രധാനപ്പെട്ട വിവരങ്ങൾ ലഭ്യമാക്കാനും കഴിയുമെന്നും ഫേസ്ബുക്ക് വക്താവ്
ഫേസ്ബുക്ക് വക്താവ് ആൻഡി സ്റ്റോൺ പ്രസ്താവനയിൽ പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here