gnn24x7

സർക്കാർ ജീവനക്കാരുടെ ശമ്പള കമ്മീഷന്‍ ശുപാര്‍ശ പ്രകാരമുള്ള പുതുക്കിയ ശമ്പളവും അലവന്‍സുകളും ഏപ്രില്‍ ഒന്നു മുതല്‍

0
188
gnn24x7

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ പത്ത് ശതമാനം വർധനയ്ക്ക് ശുപാർശ ചെയ്ത് ശമ്പള കമ്മീഷൻ റിപ്പോർട്ടിന് അം​ഗീകാരം. പതിനൊന്നാം ശമ്പള കമ്മീഷന്‍ ശുപാര്‍ശ പ്രകാരമുള്ള പുതുക്കിയ ശമ്പളവും അലവന്‍സുകളും ഏപ്രില്‍ ഒന്നു മുതല്‍ ലഭിക്കും.

ഇതോടെ സർക്കാർ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 23,000 രൂപയും, കൂടിയ ശമ്പളം 1,66,800 രൂപയുമാണ് . പെൻഷൻ തുകയും കൂട്ടിയിട്ടുണ്ട്. കുറഞ്ഞ പെൻഷൻ 11,500 രൂപയും, കൂടിയ പെൻഷൻ 83,400 രൂപയുമാക്കി. 80 വയസ് കഴിഞ്ഞവർക്ക് പ്രതിമാസം 1000 രൂപ അധിക ബത്തയാക്കി. അതേസമയം ഈ മാസം അവസാനിക്കുന്ന പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് നീട്ടാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here