gnn24x7

ത്രെഡ്സിനെതിരെ നിയമനടപടിക്കൊരുങ്ങി ട്വിറ്റർ

0
168
gnn24x7

മാർക്ക് സക്കർബർഗിന്റെ മെറ്റ പുതിയതായി അവതരിപ്പിച്ച ത്രെഡ്സ് ആപ്പിനെതിരെ നിയമനടപടിക്കൊരുങ്ങി ട്വിറ്റർ. ട്വിറ്ററിന്റെ മുൻ ജീവനക്കാരെ ഉപയോഗിച്ച് ട്വിറ്ററിന്റെ ട്രേഡ് സീക്രട്ടുകളും മറ്റും ബൗദ്ധിക സ്വത്തുക്കളും മനപ്പൂർവം നിയമവിരുദ്ധമായിഅപഹരിച്ചുവെന്നാരോപിച്ചാണ് ട്വിറ്റർ രംഗത്തുവന്നിരിക്കുന്നത്.

‘മത്സരം നല്ലതാണ്, എന്നാൽ ചതി അങ്ങനെയല്ല’ ഇതുമായി ബന്ധപ്പെട്ട് ഇലോൺ മസ്കിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.ട്വിറ്ററിലെ മുൻ ജീവനക്കാർ ഡ്സിന്റെ നിർമാണത്തിൽ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നാണ് ട്വിറ്റർ ആരോപിക്കുന്നത്. ട്വിറ്ററിന്റെ വാണിജ്യ രഹസ്യങ്ങളും, മറ്റ് രഹസ്യ വിവരങ്ങളും അവർ മെറ്റയ്ക്ക് നൽകിയെന്നും ട്വിറ്ററിന്റെ ‘തനിപ്പകർപ്പ്’ നിർമിക്കാൻ അവരാണ് സഹായിച്ചതെന്നും ട്വിറ്ററിന്റെ അഭിഭാഷകൻ മെറ്റ മേധാവി മാർക്ക് സക്കർബർഗിനയച്ച കത്തിൽ ആരോപിക്കുന്നു.

തങ്ങളുടെ ബൗദ്ധിക സ്വത്തവകാശങ്ങൾശക്തമായി തങ്ങൾ നടപ്പിലാക്കുമെന്നുംട്വിറ്ററിന്റെ വാണിജ്യ രഹസ്യങ്ങളും രഹസ്യവിവരങ്ങളും ഉപയോഗിക്കുന്നത് മെറ്റഅടിയന്തിരമായി നിർത്തണമെന്നുംകത്തിൽ ആവശ്യപ്പെട്ടു.അതേസമയം ത്രെഡ്സിലെ എഞ്ചിനീയറിങ് ടീമിലുള്ള ആരും ട്വിറ്ററിലെ മുൻ ജീവനക്കാർ അല്ലെന്ന് മെറ്റ വക്താവ് ആൻഡി സ്റ്റോൺ പോസ്റ്റ് ചെയ്തു. 100 ൽ ഏറെ രാജ്യങ്ങളിലാണ് ത്രെഡ്സ് അവതരിപ്പിച്ചത്. ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉപയോഗിച്ച് ലോഗിൻ ചെയ്യാനാവുന്ന ത്രെഡ്സിൽ ആദ്യ ഏഴ് മണിക്കൂറിൽ ഒരു കോടി ഉപഭോക്താക്കളെയാണ് ലഭിച്ചത്..

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/HGCw5psBGpD8Gd5v2URt4D

gnn24x7