gnn24x7

മാസങ്ങളുടെ അനിശ്ചിതാവസ്ഥയ്ക്കൊടുവിൽ മാസ്കും അകലവും ഉപേക്ഷിച്ച് ആഘോഷങ്ങളിലേക്കു മടങ്ങി ചൈന

0
185
gnn24x7

മാസങ്ങളുടെ അനിശ്ചിതാവസ്ഥയ്ക്കൊടുവിൽ മാസ്കും അകലവും ഉപേക്ഷിച്ച് ആഘോഷങ്ങളിലേക്കു മടങ്ങി ചൈന. സംഗീതോത്സവങ്ങൾ, ബീച്ച് ക്ലബ്, ബാർ, ഡിസ്കോ എന്നിങ്ങനെ എല്ലാം പഴയപടിയായിട്ടുണ്ടിവിടെ. കഴിഞ്ഞ മാസം കോവിഡ് പ്രഭവകേന്ദ്രമായ വുഹാനിൽ 3,000 പേർ പങ്കെടുത്ത പൂൾ പാർട്ടി നടന്നിരുന്നു.

ചൈനയുടെ മധ്യ ഹുബെയ് പ്രവിശ്യയിൽ ജനങ്ങൾ സ്വിമ്മിങ് പൂളിൽ ഒന്നിച്ചിറങ്ങുന്ന ചിത്രമാണ്. എ.എഫ്.പി. റിപോർട്ടുകൾ അനുസരിച്ച് വുഹാനിൽ കൊറോണ വൈറസ് വ്യാപനം അവസാനിച്ചു എന്നാണ് വിവരം.

സ്റ്റേജിൽ ഡി.ജെ.യുടെ പ്രകടനം. ഇവിടെ ഒട്ടേറെ കാണികൾ ഒത്തുകൂടി. സാമൂഹിക അകലം പാലിക്കലും ഇല്ലായിരുന്നു. കഴിഞ്ഞ കുറേ മാസങ്ങളായി വുഹാനിലും ചൈനയിലെ മറ്റു സ്ഥലങ്ങളും പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തില്ല.

ഇതുപോലൊരു കാഴ്ച ചൈനയിലല്ലാതെ ലോകത്തെവിടെയും സാധ്യമല്ലാത്ത കാഴ്ചയാണ്. അമേരിക്കയാണ് ഏറ്റവും അധികം കോവിഡ് കേസുകളുമായി ബുദ്ധിമുട്ടുന്നത്. തൊട്ടുപിന്നാലെ ഇന്ത്യയുണ്ട്. 76 ദിവസത്തെ ലോക്ക്ഡൗൺ സ്ഥിതിഗതികൾ മാറ്റി എന്നാണ് പറയപ്പെടുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here