gnn24x7

ജഗജീവ് കുമാർ ലോക കേരള സഭയിലേക്ക്

0
137
gnn24x7

ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിലേക്ക് ജഗജീവ് കുമാർ തിരഞ്ഞെടുക്കപ്പെട്ടു. സ്കൂൾ, കോളേജ് വിദ്യാഭ്യാസ കാലം മുതൽ പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനം കെട്ടിപെടുക്കുന്നതിലും, അതിൻ്റെ നേതൃ നിരയിലും പ്രവർത്തിച്ച സഖാവ് പിന്നീട് അധ്യാപക സംഘടനാ നേതൃത്വത്തിലും, ഇടതുപക്ഷ സംഘടന പ്രവർത്തനങ്ങളിലും സാംസ്കാരിക പ്രവർത്തനങ്ങളിലും സജീവ സാന്നിദ്ധ്യമായി.

പ്രവാസി ആയ ശേഷം കഴിഞ്ഞ 17 വർഷക്കാലമായി ഓസ്ട്രേലിയയിലെ ബ്രിസ്ബനിൽ പ്രവാസി മലയാളികളുടെ ക്ഷേമത്തിനും, സാംസ്കാരിക പ്രവർത്തനങ്ങളിലും മുന്നിൽ നിന്ന് പ്രവർത്തിച്ചുവരുന്നു. നവോദയ ബ്രിസ്ബൻ്റ പ്രസിഡൻ്റ് ആയും സെൻട്രൽ കമ്മിറ്റി അംഗവുമായും പ്രവർത്തിച്ച അദ്ദേഹം Ipswich Malayalee Association ൻ്റെ പ്രസിഡൻ്റ് ആയി 3 തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ജ്വാല കൾച്ചറൽ ആൻറ് ചാരിറ്റി ഓർഗനൈസേഷൻ്റെ വൈസ് പ്രസിഡൻ്റ് ആയും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. പ്രവാസി മലയാളികൾക്കിടയിൽ നടത്തിയിട്ടുള്ള സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങളുടെ ഒരു അംഗീകാരം കൂടിയായാണ് കേരള സർക്കാർ അദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here