gnn24x7

ഡോണഗൽ വിദ്യാർത്ഥി ഗ്ലോബൽ സയൻസ് അവാർഡ് കരസ്ഥമാക്കി

0
351
gnn24x7

വെർച്വൽ ഹോങ്കോംഗ് ഗ്ലോബൽ യൂത്ത് സയൻസ് ആൻഡ് ടെക്‌നോളജി ബൗളിൽ (GYSTB) ഹരി പ്രണവം പുരസ്‌കാരം നേടി. Letterkennyയിലെ Saint Eunan’s Collegeൽ നിന്നുള്ള ഹരി, ‘Data Analytics Forecast സജ്ജമാക്കിയ ഒരു Automatic Weather Satellite Ground Station’ നിർമ്മിക്കുന്ന തന്റെ പ്രോജക്റ്റിന് മൊത്തത്തിലുള്ള ഗ്രാൻഡ് പ്രിക്സിൽ സിൽവർ അവാർഡ് നേടി.

കാനഡ സയൻസ് പബ്ലിഷിംഗിന്റെ പിയർ-റിവ്യൂ ചെയ്ത STEM ഫെലോഷിപ്പ് ജേണലിൽ ഹരി പ്രണവത്തിൻ്റെ വർക്ക് പ്രസിദ്ധീകരിക്കും.

“ഒരു ഗ്രാൻഡ് പ്രൈസ്-സിൽവർ അവാർഡ് ലഭിച്ചതിൽ ഞാൻ സന്തുഷ്ടനാണ്. ലോകമെമ്പാടുമുള്ള ആളുകളോടൊപ്പം ഒരു ആഗോള വേദിയിൽ മത്സരിക്കാൻ കഴിയുന്നത് വളരെ വലിയ ബഹുമതിയാണ്” എന്നും “ഈ പാതയിൽ തന്നെ സഹായിച്ച എല്ലാവരോടും നന്ദിയുണ്ട്” എന്നും തന്റെ അവാർഡിനെക്കുറിച്ച് സംസാരിക്കവെ ഹരി പറഞ്ഞു.

“ഇത് പ്രോജക്റ്റിലെ എന്റെ പ്രവർത്തനത്തിനുള്ള മികച്ച പ്രതിഫലമാണ്, അന്താരാഷ്ട്ര വിദഗ്ധർ ഇത് അംഗീകരിക്കുന്നത് കാണുന്നതിൽ സന്തോഷമുണ്ടെന്നും എല്ലാ പിന്തുണക്കും പ്രോത്സാഹനത്തിനും മാതാപിതാക്കൾക്കും അധ്യാപകനായ മൈക്കൽ ഹാർക്കിനും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും ഈ അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുക്കാനും ഈ അവാർഡ് നേടാനും അവസരം നൽകിയ സയൻസ് ഫെസ്റ്റിനോട് വളരെ നന്ദിയുണ്ടെന്നും” ഹരി കൂട്ടിച്ചേർത്തു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here