gnn24x7

വിക്രത്തിൻറെ വിജയത്തിന് സംവിധായകന് ആഡംബരക്കാർ സമ്മാനിച്ച് കമൽ ഹാസൻ

0
415
gnn24x7

വിക്രം സിനിമയുടെ വന്‍ വിജയത്തിനു പിന്നാലെ സംവിധായകന്‍ ലോകേഷ് കനകരാജിന് വിലപിടിപ്പുള്ള ഒരു സമ്മാനം നല്‍കി കമല്‍ ഹാസൻ. ലക്സസിന്‍റെ ഒരു ആഡംബര കാറാണ് കമല്‍ തന്‍റെ പ്രിയ സംവിധായകന് സമ്മാനിച്ചത്. കാറിന്‍റെ താക്കോല്‍ കൈമാറുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്. ലോകേഷ് കനകരാജിനോട് തനിക്കുള്ള സ്നേഹവും നന്ദിയും അറിയിച്ചുകൊണ്ട് കമല്‍ സ്വന്തം കൈപ്പടയിലെഴുതി തനിക്കയച്ച കത്ത് സംവിധായകന്‍ ഇന്നലെ ട്വീറ്റ് ചെയ്‍തിരുന്നു. 

gnn24x7