gnn24x7

അവശ്യ ചികിത്സക്കായി കാത്തിരിക്കുന്നവരുടെ എണ്ണം വളരെ കൂടുതൽ; അയർലണ്ടിൽ ആരോഗ്യ മേഖലയിലെ പ്രതിസന്ധി രൂക്ഷമാകുന്നു

0
126
gnn24x7

അയര്‍ലന്‍ഡ് ജനസംഖ്യയിലെ നാലിലൊരാള്‍ അവശ്യ ചികിത്സകള്‍ക്കായുള്ള വെയ്റ്റിങ് ലിസ്റ്റിലെന്ന് റിപ്പോര്‍ട്ട്. ആരോഗ്യ മേഖലയിലെ സ്റ്റാഫ് റിക്രൂട്ട്മെന്റിലും, സ്റ്റാഫുകളെ നിലനിര്‍ത്തുന്നതിലും HSEനേരിടുന്ന പ്രതിസന്ധിയാണ് നിലവില്‍ ഇത്രയേറെ രോഗികളുടെ കാത്തിരിപ്പിന് കാരണം.

1.3 മില്യണോളം ആളുകള്‍ ഇത്തരത്തില്‍ ആരോഗ്യ സേവനങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നൊണ് ഈ റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെയുള്ള Sinn Féin ന്റെ വിലയിരുത്തല്‍. രണ്ട് ലക്ഷത്തിലധികം ആളുകള്‍ തെറാപ്പി സര്‍വ്വീസുകള്‍ക്കായും, ഇവരില്‍ അറുപതിനായിരത്തോളം ആളുകള്‍ ഒരു വര്‍ഷത്തിലേറെയായി പ്രാരംഭ വിലയിരുത്തലുകള്‍ക്കുമായാണ് കാത്തിരിക്കുന്നത്.
വിഷയത്തില്‍ അയര്‍ലന്‍ഡ് ആരോഗ്യമന്ത്രിയുടെ അടിയന്തര ഇടപെടല്‍ ആവശ്യമാണെന്ന് Sinn Féin വക്താവ് David Cullinane ആവശ്യപ്പെട്ടു. മികച്ച workforce planning strategy യുടെ ആവശ്യകത ഇതിലൂടെ വ്യക്തമാവുകയാണെന്നും, അതുവഴി ആരോഗ്യമേഖലയിലെ കൂടുതല്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കാനും, കൂടുതല്‍ റിക്രൂട്ട്മെന്റുകള്‍ നടത്താനും‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യ മേഖലയിലെ ജീവനക്കാരെ നിലനിര്‍ത്തുന്നതു സംബന്ധിച്ചും, അവരുടെ വേതനം സംബന്ധിച്ച വിഷയങ്ങളിലും ശ്രദ്ധ പതിയേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവിലെ സാഹചര്യത്തില്‍ ചികിത്സയ്ക്കായി കാത്തിരിക്കുന്ന മുഴുവന്‍ രോഗികളെയും പരിഗണിക്കാന്‍ 11 വര്‍ഷമെങ്കിലും എടുക്കുമെന്നാണ് Irish Hospital Consultants Association (IHCA) നല്‍കുന്ന മുന്നറിയിപ്പ്. 2017 മുതല്‍ ഓരോ ആശുപത്രിയിലെയും വെയ്റ്റിങ് ലിസ്റ്റുകളില്‍ ഉള്ളവരുടെ എണ്ണത്തില്‍ 54 ശതമാനമാണ് വര്‍ദ്ധനവുണ്ടായിട്ടുള്ളത്. കാര്യങ്ങള്‍ തെറ്റായ ദിശയിലേക്കാണ് നീങ്ങുന്നതെന്ന് IHCA പ്രസിഡന്റായ പ്രൊഫസര്‍ Alan Irvine പറഞ്ഞു. പബ്ലിക് ഹോസ്പിറ്റലുകളില്‍‍ ഡോക്ടര്‍മാരുടെയും, ഓപ്പറേഷന്‍ തിയേറ്ററുകള്‍ അടക്കമുള്ള സൗകര്യങ്ങളുടെയും ക്ഷാമം നേരിടുന്നതായും, ഈ സാഹചര്യത്തില്‍‍ വെയ്റ്റിങ് ലിസ്റ്റ് പൂര്‍ത്തിയാക്കുക എന്നത് അസാധ്യമാണെന്നും അദ്ദേഹം പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here