gnn24x7

ആക്ടിവിസ്റ്റ് രഹന ഫാത്തിമ ബന്ധം വേര്‍പിരിയുന്നു

0
363
gnn24x7

കൊച്ചി: കേരളത്തില്‍ ഏറെ കോലാഹലങ്ങള്‍ ഉണ്ടാക്കിയ ആക്ടിവിസ്റ്റാണ് രഹന ഫാത്തിമ. തന്റെതായ തീരുമാനങ്ങളിലൂടെ നിയമ വ്യവസ്ഥിതിയെയും സമൂഹത്തിനെയും വെല്ലുവിളിച്ച രഹന ഫാത്തിമക്ക് സമൂഹത്തില്‍ നിന്നും ഒട്ടനവധി തിരിച്ചടികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഒരു ഒറ്റയാള്‍ പേരാട്ടാമെന്ന നിലയില്‍ തന്റെ തീരുമാനങ്ങള്‍ക്ക് വേണ്ടിയും തന്റെ ആശയങ്ങള്‍ക്ക് വേണ്ടിയും നിലകൊണ്ട രഹന ഫാത്തിമ തന്റെ കുടുംബ ജീവിത്തില്‍ നിന്നും വഴിമാറുകയാണ്.

മനോജ്.കെ.ശ്രീധറുമായി 17 വര്‍ഷക്കാലമായി ഒരുമിച്ചു ജീവിക്കാന്‍ ആരംഭിച്ചിട്ട്. ഇതിനിടയില്‍ ഇവര്‍ക്കുണ്ടായ മക്കളില്‍ മകന്‍ രഹനഫാത്തിമയുടെ നഗ്ന ശരീരത്തില്‍ ചിത്രം വരച്ച വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതില്‍ വലീയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രഹ്‌ന ഫാത്തിമയ്്ക്ക് ബി.എസ്.എന്‍.എല്‍ ഉണ്ടായിരുന്ന ജോലി നഷ്ടമാവുകയുന്‍ ബാലപീഡനത്തിനും കുട്ടികളെ ദുരുപയോഗം ചെയ്തതിന്റെ പേരിലും കേസുകള്‍ നിലവിലും ഉണ്ട്.

ശബരിമലയില്‍ കയറാന്‍ ശ്രമിച്ച പ്രഥമ വനിത എന്ന നിലയിലാണ് രഹനഫാത്തിമ ആദ്യം വിവാദത്തില്‍പെടുന്നത്. ചുംബന സമരത്തിലെ പ്രമുഖ വ്യക്തിയായി പ്രവര്‍ത്തിച്ച രഹന്‌നഫാത്തിമ മനപ്പൂര്‍വ്വമാണ് ശബമരിലയില്‍ പോയതെന്നും മറ്റുമുള്ള ആരോപണങ്ങള്‍ വ്യാപകമായി ഉയര്‍ന്നു വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ സമൂഹ മാധ്യമങ്ങളില്‍ നിന്നൊക്കെ കടുത്ത വിമര്‍ശനം അവര്‍ക്ക് നേരിടേണ്ടി വന്നു.

മനോജ്.കെ.ശ്രീധറാണ് കഴിഞ്ഞ ദിവസം തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ തങ്ങള്‍ വേര്‍പിരിയാന്‍ പോവുന്നുവെന്ന വാര്‍ത്ത് പുറത്തു വിട്ടത്. തങ്ങള്‍ വ്യക്തി ജീവിത്തില്‍ വേര്‍ പിരിയുന്നുവെന്നും 17 വര്‍ഷം മുന്‍പ് ഒന്നിച്ചു ജീവിക്കാന്‍ തുടങ്ങുന്ന കാലത്ത് കേരളം കുറച്ചുകൂടെ യാഥാസ്ഥിതികമായിരുന്നുവെന്നും ഇപ്പോള്‍ കേരളം ആകെ മാറിയെന്നും തങ്ങള്‍ ലിവിങ് ടുഗതര്‍ രീതിയില്‍ ജീവിതം തുടങ്ങിയതാണെന്നും പിന്നീട് ഭാര്യഭര്‍തൃ രീതിയില്‍ ആയെന്നും കുടുംബത്തിലെ ജനാധിപത്യം പ്രായോഗികമായി ബുദ്ധിമുട്ടാണെന്നും രണ്ടുപേരുടെയും ജീവിതവും രാഷ്ട്രീയവും പരസ്പരം സമന്വയിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടായിരുന്നുവെന്നും ഒന്നിച്ചു ജീവിക്കാന്‍ എടുത്ത തീരുമാനം പോലെ പരസ്പരം വേര്‍പിരിയാലും ബഹുമാനത്തോടെ എടുക്കുന്ന തീരുമാനമാണെന്നും മനോജ് സോഷ്യല്‍ മീഡിയിലൂടെ വെളിപ്പെടുത്തി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here