gnn24x7

ഓപ്പറേഷന്‍ സ്‌ക്രീന്‍ നിര്‍ത്താന്‍ നിര്‍ദ്ദേശം കൂളിങില്‍ 5000-ത്തോളം പേര്‍ക്ക് പിഴ

0
253
gnn24x7

തിരുവനന്തപുരം: കൂളിങ്, കര്‍ട്ടണ്‍ എന്നിവ കണ്ടുപിടിക്കാന്‍ പ്രാവര്‍ത്തികമാക്കിയ പ്രത്യേക ടീം ഓപ്പറേഷന്‍ സ്‌ക്രീന്‍ നിര്‍ത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് വിഭാഗം തീരുമാനിച്ചു. എന്നാല്‍ വാഹനപരിശോനയും കൂളിങ് പരിശോധനയും പതിവുപോലെ നടത്തുമെന്നും എം.വി.ഡി പറഞ്ഞു.

സംസ്ഥാനത്ത് ഇന്നലെ മാത്രം 5000 ത്തോളം പേര്‍ക്ക് പിഴ ലഭിച്ചു. എല്ലാത്തിലും കൂളിങ്, കര്‍ട്ടണ്‍ എന്നിവയാണ് അധികവും ചാര്‍ജ് ചെയ്തത്. ഞായറാഴ്ച മുതലാണ് കോടതി ഉത്തരവ് പ്രകാരം നിരോധിച്ച കൂളിങ് ഉപയോഗിക്കുന്നവരുടെ വേട്ട ട്രാഫിക് പോലീസ് ആരംഭിച്ചത്. വാഹനങ്ങള്‍ തടഞ്ഞും ക്യാമറ ഉപയോഗിച്ച് നിരീക്ഷിച്ചുമാണ് നിരവധി പേരെ ചാര്‍ജ്ജിനെടുത്തത്.

മന്ത്രിമാരുടെയും മറ്റുള്ളവരുടെയും വാഹനങ്ങള്‍ക്ക് പോലും എല്ലാം നീക്കി ഇട്ട് ഉപയോഗിക്കേണ്ടി വന്നു. സര്‍ക്കാര്‍ തലത്തില്‍ നിന്ന് ഇതോടെ കടുത്ത വിമര്‍ശനം വന്നു. അതോടെയാണ് ഈ ഓപ്പറേഷന്‍ ഉടനെ നിര്‍ത്താന്‍ എം.വി.ഡി തയ്യാറാകേണ്ടി വന്നത്. എന്നാല്‍ സാധാരണ നിലയ്ക്കുള്ള വാഹന പരിശോധന തുടരും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here