gnn24x7

ഇന്ത്യയിലെ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് ഈ രാജ്യങ്ങളിലെല്ലാം വണ്ടി ഓടിക്കാം

0
529
gnn24x7

സ്വന്തം വാഹനം ഓടിച്ച് പോവാന്‍ ആഗ്രഹിക്കാത്തവര്‍ ആരും തന്നെ ഉണ്ടാവില്ല. പൊതുഗതഗാതത്തെക്കാള്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കംഫര്‍ട്ടായി യാത്ര ചെയ്യാന്‍ ഉപയോഗിക്കുന്നത് അവനവനന്റെ വാഹനം തന്നെയാണ്. എന്നാല്‍ മിക്ക ആളുകള്‍ക്കും വിദേശങ്ങളില്‍ ചെന്നാല്‍ വാഹനം ഓടിക്കുക എന്നത് തീരാ കടമ്പയാണ്. പ്രധാന പ്രശ്‌നം ഡ്രൈവിംഗ് ലൈസന്‍സ് തന്നെയാണ്. വിദേശങ്ങളിലെ വാഹനം ഓടിക്കാന്‍ ഡ്രൈവിംഗ് ലൈസന്‍സ് പ്രത്യേകം എടുക്കേണ്ട ആവശ്യമില്ലാത്ത ചില രാജ്യങ്ങള്‍ ഉണ്ട്. നമുക്ക് അവയെ പരിചയപ്പെടാം.

ഹോങ്കോങ്ങ് : ഹോങ്കോങ്ങില്‍ നമുക്ക് വാഹനം ഓടിക്കാന്‍ അവനവന്റെ രാജ്യത്തെ ഡ്രൈവിംഗ് ലൈസന്‍സ് മാത്രം മതിയാവും. ഇത്തരത്തില്‍ 12 മാസം വരെ വാഹനം ഓടിക്കാനുള്ള സൗകര്യവും അനുമതിയും ഹോങ്കോങ്ങില്‍ ഉണ്ട്. ആയതിനാല്‍ മിക്ക വിദേശ സഞ്ചാരികളും ഹോങ്കോങ്ങില്‍ സ്വന്തമായി വാഹനം ഓടിച്ചു പോവാന്‍ ആഗ്രഹിക്കുന്നവരാണ്.

കാനഡ: കാനഡയില്‍ താല്‍ക്കാലികമായി വാഹനം ഓടിക്കാന്‍ ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസസ് മതി. എന്നാല്‍ നമുക്ക് 2 മാസക്കാലം മാത്രമെ ഇത്തരത്തില്‍ വാഹനം ഓടിക്കാന്‍ അനുമതിയുള്ളൂ. അതിന് ശേഷം കാനഡയിലെ ഡ്രൈവിംഗ് ലൈസന്‍സ് എടുക്കണം.

ഫ്രാന്‍സ്: ഫ്രാന്‍സില്‍ ഡ്രൈവിംഗ് ലൈസന്‍സ് ഒരു വര്‍ഷം കഴിഞ്ഞ് എടുത്താല്‍ മതിയാവും. അതുവരെ നമ്മുടെ ഡ്രൈവിംഗ് ലൈസന്‍സ് മതിയാവും. പക്ഷേ, ഒറ്റ കാര്യം മാത്രം വേണം. നമ്മള്‍ നമ്മുടെ ഡ്രൈവിംഗ് ലൈസന്‍സിന്റെ ഒരു ഫ്രഞ്ച് പരിഭാഷാ കോപ്പി കയ്യില്‍ വയ്ക്കണം. അത് നിര്‍ബന്ധമാണ്. അതുണ്ടെങ്കില്‍ ഒരു വര്‍ഷക്കാലം വാഹനം ഓടിക്കാം.

മൗറീഷ്യസ്: മൗറീഷ്യസ് നീല കടലുകള്‍ക്ക് പ്രസിദ്ധമാണ്. താല്‍ക്കാലികമായി മൗറീഷ്യസ് ബീച്ചുകളിലെത്തുന്നവര്‍ക്ക് ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് മതിയാവും. ഇതുപയോഗിച്ച് ഒരു മാസക്കാലം വാഹനം ഓടിക്കാം. അതിന് ശേഷം മാത്രം നമുക്ക് താമസം തുരുകയാണെങ്കില്‍ മൗറീഷ്യസ് ഡ്രൈവിംഗ് ലൈസസിന് വേണ്ടി അപേക്ഷിച്ചാല്‍ മതിയാവും.

സിംഗപ്പൂര്‍: സിംഗപ്പൂരില്‍ മറ്റു രാജ്യങ്ങളില്‍ നിന്നും വ്യത്യസ്ഥമാണ്. പതിനെട്ട് വയസ്സ് പൂര്‍ത്തിയായവര്‍ക്ക് മാത്രമെ വണ്ടി ഓടിക്കുവാന്‍ അനുവാദമുല്ലൂ. കൂടാതെ ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് കയ്യിലുള്ളവര്‍ക്ക് വാഹനം ഓടിക്കാന്‍ സിങ്കപ്പൂര്‍ ഗവണ്‍മെന്റ് അധികാരം നല്‍കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ അവിടെ എത്തുന്ന ബഹുഭൂരിപക്ഷം ടൂറിസ്റ്റുകളും സ്വന്തം വാഹനം ഓടിക്കാന്‍ താല്‍പ്പര്യപ്പെടുന്നവരാണ്.

യു.എസ്.എ: അമേരിക്കയില്‍ വാഹനം ഓടിക്കാന്‍ പ്രത്യേകം അനുമതി വേണമെന്നില്ല. ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവര്‍ക്ക് യു.എസ്.എയില്‍ വണ്ടി ഓടിക്കുവാന്‍ അനുമതിയുണ്ട്. എന്നാല്‍ അതോടൊപ്പം എന്നുമുതലാണ് അമേരിക്കയില്‍ എത്തിയത് എന്ന് കാണിക്കുന്നതിനുള്ള ഐ-94 ഫോമും കയ്യില്‍ കരുതണമെന്ന് മാത്രം.

ന്യൂസിലാന്റ്: വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലങ്ങളില്‍ ഒന്നാണ് ന്യൂസിലാന്റ്. നിരവധി വിനോദസഞ്ചാരികളുടെ പ്രധാനപ്പെട്ട ഈ സ്ഥലത്ത് ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സിന് ഒരു വര്‍ഷക്കാലം അനുമതി ഉണ്ട്. 21 വയസ്സ് കഴിഞ്ഞവരാവണമെന്ന് നിര്‍ബന്ധമുണ്ട്. ഈ പെര്‍മിഷന്‍ ഒരു വര്‍ഷക്കാലത്തേക്ക് മാത്രമാണ്. അതിന് ശേഷം നമ്മള്‍ പുതിയ ഡ്രൈവിംഗ് പെര്‍മിറ്റിനായി അപേക്ഷിക്കണം.

ദക്ഷിണാഫ്രിക്ക: വ്യക്തമായ തിരച്ചറിയല്‍ ഫോട്ടോ, ഇംഗ്ലീഷിലുള്ള ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയുള്ള ഇന്ത്യയ്ക്കാര്‍ക്ക് ദക്ഷിണാഫ്രിക്കയില്‍ കാര്‍ ഓടിക്കാം. ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യയില്‍ ഉള്ളതുപോലെ വലതു വശത്താണ് ഡ്രൈവിംഗ് സ്റ്റിയറിംഗ് എന്നതിനാല്‍ ഇന്ത്യയില്‍ ഓടിക്കുന്നതുപോലെ തന്നെ ദക്ഷിണാഫ്രിക്കയിലും വഹനം ഓടിക്കാം.

ഓസ്‌ട്രേലിയ: ഒസ്‌ട്രേലിയയുടെ വടക്കന്‍ പ്രവേശ്യകളില്‍ മൂന്നു മാസക്കാലം ഇന്ത്യന്‍ ഡ്രൈവിംഗ്് ലൈസന്‍സ് ഉപയോഗിച്ച് സുഖമായി വാഹനം ഓടിക്കാം.അതു കഴിയുമ്പോള്‍ പുതിയ ലൈസന്‍സിനായി നമ്മള്‍ അപേക്ഷ നല്‍കണം.

ബ്രിട്ടണ്‍: അതുപോലെ സ്‌കോട്ട്‌ലാന്റിലും വെയില്‍സിലുമൊക്കെ ഇന്ത്യന്‍ ഡ്രൈവിഗ ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിക്കാന്‍ അനുമതിയുണ്ട്. എന്നാല്‍ ഒരു വര്‍ഷക്കാലം മാത്രമെ ഈ ഡ്രൈവിംഗ് ലൈസന്‍സിന് അനുതിയുള്ളൂ.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here