gnn24x7

തോക്ക് കാണാതായിട്ടില്ലെന്ന പോലീസ് വാദത്തില്‍ ക്രൈംബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തില്‍ പരിശോധന ഇന്ന്

0
234
gnn24x7

തിരുവനന്തപുരം: തോക്ക് കാണാതായിട്ടില്ലെന്ന പോലീസ് വാദത്തില്‍ ക്രൈംബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച പരിശോധന നടക്കും. ക്രൈംബ്രാഞ്ച് മേധാവി നേരിട്ടാകും തോക്കുകള്‍ പരിശോധിക്കുക.

വെള്ളിയാഴ്ച പരിശോധനയ്ക്കായി തോക്കുകള്‍ എത്തിക്കണമെന്നു നിര്‍ദേശിച്ചെങ്കിലും പോലീസ് എത്തിച്ചു നല്‍കിയില്ല. മാവോയിസ്റ്റ് വേട്ട നടക്കുന്ന മലപ്പുറം, വയനാട് ജില്ലകളിലായി 44 റൈഫിളുകള്‍ ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് വെള്ളിയാഴ്ച എത്തിക്കാന്‍ കഴിയില്ലെന്നു പോലീസ് അറിയിച്ചത്. തുടര്‍ന്ന് മാവോയിസ്റ്റ് മേഖലയില്‍ അടക്കം ഉപയോഗിക്കുന്ന റൈഫിളുകള്‍ തിങ്കളാഴ്ച പരിശോധനയ്ക്ക് എത്തിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി നിര്‍ദേശിക്കുകയായിരുന്നു.

അതീവ പ്രഹരശേഷിയുള്ള 25 ഇന്‍സാസ് റൈഫിളുകള്‍ കാണാതായെന്നാണു സിഎജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണമാണു നടക്കുന്നത്. ഒരു വര്‍ഷം മുന്‍പു തുടങ്ങിയ അന്വേഷണം നിലച്ച മട്ടായിരുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗണ്‍മാന്‍ അടക്കമുള്ളവര്‍ വെടിയുണ്ടകള്‍ കാണാതായ കേസില്‍ പ്രതിസ്ഥാനത്തുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here