gnn24x7

സൈബർ ആക്രമണം; പോലീസ് ആക്ടിലെ ഭേദഗതിക്ക് അംഗീകാരം

0
203
gnn24x7

തിരുവനന്തപുരം; സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ സൈബർ ആക്രമണം തടയാൻ കേരള പോലീസ് ആക്ട് ഭേദഗതി ഓർഡിനൻസിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവച്ചു. ഭേദഗതി പോലീസിന് കൂടുതൽ അധികാരം നൽകുന്നതാണ്. കൂടാതെ വാറന്റ് ഇല്ലാതെ തന്നെ സൈബർ അക്രമികളെ പൊലീസിന് അറസ്റ്റ് ചെയ്യാം.

സ്ത്രീകൾക്കെതിരെയുള്ള സൈബർ അക്രമികളെ തളയ്ക്കാൻ പറ്റുന്ന നിയമം ഇല്ലാത്തതിനാലാണ് പോലീസ് ആക്ടിൽ 118 (എ) എന്ന ഉപവകുപ്പ് ചേർത്തി ഭേദഗതി വരുത്തിയിരിക്കുന്നത്.

പുതിയ ഭേദഗതി പ്രകാരം സോഷ്യൽ മീഡിയ വഴി ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്താനോ അപമാനിക്കാനോ അപകീർത്തിപ്പെടുത്താനോ ഉദ്ദേശിച്ച് ഏതെങ്കിലും തരത്തിലുള്ള വിനിമയ മാർഗ്ഗങ്ങളിലൂടെ ഉള്ളടക്കം നിർമ്മിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നവർക്ക് അഞ്ച് വർഷം വരെ തടവും 10,000 രൂപ വരെ പിഴയും അല്ലെങ്കിൽ രണ്ടും ഇത് വ്യവസ്ഥ ചെയ്യുന്നു.

കൂടാതെ ഒരു വാർത്തക്കെതിരെ ആർക്കുവേണമെങ്കിലും മാധ്യമത്തിനോ മാധ്യമപ്രവർക്കെതിരെയോ പോലീസിൽ പരാതി നൽകാം. ജാമ്യമില്ല കുറ്റമായതിനാൽ പൊലീസിന് കേസ് എടുക്കേണ്ടി വരും. അറസ്റ്റും ചെയ്യാം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here