gnn24x7

സി.പി.എം നേതാക്കൾ ഉൾപ്പെട്ട പ്രളയഫണ്ട്​ തട്ടിപ്പ്​ കേസിലെ മൂന്ന്​ പ്രതികൾക്കും​ ജാമ്യം

0
369
gnn24x7

മൂവാറ്റുപുഴ: സി.പി.എം നേതാക്കൾ ഉൾപ്പെട്ട പ്രളയഫണ്ട്​ തട്ടിപ്പ്​ കേസിലെ മൂന്ന്​ പ്രതികൾക്കും​ ജാമ്യം. മൂവാറ്റുപുഴ വിജിലൻസ്​ കോടതിയാണ്​ ജാമ്യം അനുവദിച്ചത്​. 90 ദിവസം കഴിഞ്ഞിട്ടും പൊലീസ്​ കുറ്റപത്രം സമർപ്പിക്കാത്തതിനാലാണ്​ ജാമ്യം ലഭിച്ചത്​.

പ്ര​ഥ​മ​ദൃ​ഷ്​​ട്യ 80 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യാ​ണ് ജി​ല്ല ക​ല​ക്ട​ർ നി​യ​മി​ച്ച വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ സം​ഘ​ം സമർപ്പിച്ച റി​പ്പോ​ർ​ട്ടി​ലെ ക​ണ്ടെ​ത്ത​ൽ. ഇ​തി​ൽ 27.73 ല​ക്ഷം റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന മു​ഖ്യ​പ്ര​തി​യും ക​ല​ക്ട​റേ​റ്റി​ലെ സെ​ക്​​ഷ​ൻ ക്ല​ർ​ക്കു​മാ​യ വി​ഷ്ണു​പ്ര​സാ​ദ് സ്വ​ന്തം അ​ക്കൗ​ണ്ടി​ലേ​ക്കും സു​ഹൃ​ത്തു​ക്ക​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്കും വ​ക​മാ​റ്റി​യ​താ​ണ്. സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ ഗു​ണ​ഭോ​ക്താ​ക്ക​ൾ ക​ല​ക്ട​റേ​റ്റി​ൽ തി​രി​ച്ച​ടി​ച്ച 52 ല​ക്ഷ​ത്തോ​ളം രൂ​പ​യി​ലും തി​രി​മ​റി ന​ട​ന്ന​താ​യാ​ണ്  ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്.

സി.​പി.​എം പ്രാ​ദേ​ശി​ക നേ​താ​വാ​യ എം.​എം. അ​ൻ​വ​റി​​​െൻറ​യും അ​യ്യ​നാ​ട് സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഡ​യ​റ​ക്ട​റാ​യി​രു​ന്ന ഭാ​ര്യ കൗ​ല​ത്തി​​​െൻറ​യും സ​ഹ​ക​ര​ണ ബാ​ങ്കി​ലെ ജോ​യ​ൻ​റ്​ അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ത്ത​ര​ല​ക്ഷം എ​ത്തി​യ​തോ​ടെ​യാ​ണ് ത​ട്ടി​പ്പ് പു​റ​ത്താ​വു​ന്ന​ത്.

മൂ​ന്നാം പ്ര​തി​യും സി.​പി.​എം നേ​താ​വു​മാ​യ എം.​എം. അ​ൻ​വ​ർ, ഭാ​ര്യ​യും അ​യ്യ​നാ​ട് സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഡ​യ​റ​ക്ട​റു​മാ​യി​രു​ന്ന കൗ​ല​ത്ത് അ​ൻ​വ​ർ, കേ​സി​ൽ പി​ടി​യി​ലാ​യ മ​ഹേ​ഷി​​​െൻറ ഭാ​ര്യ നീ​തു എ​ന്നി​വ​ർ ഒ​ളി​വി​ലാ​ണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here