gnn24x7

ലൈഫ് മിഷന്‍ തട്ടിപ്പ്; സിബിഐ അന്വേഷണത്തിന് ഇടക്കാല സ്റ്റേ അനുവദിച്ച് ഹൈക്കോടതി

0
173
gnn24x7

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിന് ഇടക്കാല സ്റ്റേ അനുവദിച്ച് ഹൈക്കോടതി. രണ്ട് മാസത്തേക്കാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്. എന്നാല്‍ സന്തോഷ് ഈപ്പനെതിരായ അന്വേഷണവുമായി മുന്നോട്ട് പോകാം.

ലൈഫ് മിഷനേയും കരാറുകാരായ യൂണിടാക്കിനേയും പ്രതിചേര്‍ത്തുളള അന്വേഷണം തന്നെ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സമപ്പിച്ച ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ്. ജസ്റ്റിസ് വി. ജി അരുണിന്റെ സിംഗിള്‍ ബഞ്ചിന്‍റേതാണ് വിധി.

ലൈഫ് പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ ചട്ടങ്ങള്‍ ലംഘിച്ച് വിദേശ സഹായം സ്വീകരിച്ചു എന്ന കുറ്റം ചുമത്തിയാണ് സി.ബി.ഐ കേസെടുത്തത്.

വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചെന്നും ധാരണാപത്രം മറയാക്കി സർക്കാർ ഉദ്യോഗസ്ഥരും സ്വർണക്കടത്ത് പ്രതികളും ചേർന്ന് വൻ വെട്ടിപ്പ് നടത്തിയെന്നുമായിരുന്നു സിബിഐയുടെ വാദം.
എന്നാൽ സംസ്ഥാന സര്‍ക്കാരോ ഉദ്യോഗസ്ഥരോ വിദേശ സഹായം സ്വീകരിച്ചിട്ടില്ലെന്നും, കരാറുകാരെ നിയമിച്ചതിലും പണം നല്‍കിയതിലും സര്‍ക്കാരിന് പങ്കില്ലെന്നും ലൈഫ് മിഷന്‍ സി.ഇ.ഒ പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here