gnn24x7

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു:സുരാജ് മികച്ച നടന്‍, കനി കുസൃതി മികച്ച നടി

0
473
gnn24x7

തിരുവനന്തപുരം: 50-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സുരാജ് മികച്ച നടന്‍, കനി കുസൃതി മികച്ച നടിയായി. ഫഹദ് ഫാസില്‍ മികച്ച സ്വഭാവനടനായി. സ്വാസിക വിജയ് മികച്ച സ്വഭാവ നടിയായി. റഹ്മാന്‍ സഹോദരങ്ങള്‍ സംവിധാനം ചെയ്ത വാസന്തി മികച്ച ചിത്രമായി. മികച്ച രണ്ടാമത്തെ ചിത്രം മനോജ് കാന സംവിധാനം ചെയ്ത കെഞ്ചിറയാണ്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് മികച്ച സംവിധായകന്‍.

എ.കെ.ബാലനാണ് പുരസ്‌കാരം പ്രഖ്യാപിക്കുക. ഇത്തവണത്തെ സിനിമകള്‍ മുഖവര്‍ഷങ്ങളെ അപേക്ഷിക്ക് നിലവാരം കുറവാണെന്ന അഭിപ്രായം പൊതുവെ ഉണ്ട്. അതുകൊണ്ടു തന്നെ തീയറ്ററുകളിലെത്താത്ത സിനിമകളാണ് കൂടുതലായും പരിഗണിച്ചത്. ഏതാണ്ട് 119 സിനിമകള്‍ ചലച്ചിത്ര അവാര്‍ഡിനായി പരിഗണിക്കപ്പെട്ടിരുന്നു. ഇതില്‍ മോഹന്‍ലാലിന്റെ പ്രയദയര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റ സിംഹം അടക്കം പുറത്തുവരാത്ത നിരവധി സിനിമകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

മോഹന്‍ലാല്‍, മമ്മൂട്ടി, സൗബിന്‍, സുരാജ്‌വെഞ്ഞാറമൂട്, ഇന്ദന്‍സ്, നിവിന്‍ പോളി എന്നിവരൊക്കെ മികച്ച നടനുവേണ്ടി മത്സരിച്ചിരുന്നു. എന്നാല്‍ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ എന്ന സിനിമയിലൂടെ സുരാജ് ഇത്തവണ മികച്ച നടനായി. മികച്ച നടിക്ക് വേണ്ടി മഞ്ചാവാര്യര്‍, പാര്‍വ്വതി. രജിഷ വിജയന്‍, അന്നബെന്‍ തുടങ്ങിയവര്‍ മത്സരിച്ചിരുന്നു. ഇവരില്‍ നിന്നാണ് കനികുസൃതിക്ക് ബിരിയാണി എന്ന ചിത്രത്തിലൂടെ മികച്ച നടി ലഭിച്ചത്.

മികച്ച നടന്‍: സുരാജ് വെഞ്ഞാറമൂട് (ആന്റഡ്രോയിഡ് കുഞ്ഞപ്പന്‍)
മികച്ച നടി: കനി കുസൃതി (ബിരിയാണി)
മികച്ച സ്വഭാവനടന്‍: ഫഹദ് ഫാസില്‍ (കുംബ്ലങി നൈറ്റ്‌സ്)
മികച്ച സ്വഭാവനടി: സ്വാസിക (വാസന്തി)
കുട്ടികളുടെ ചിത്രം: നാനി
പ്രത്യേക പരാമര്‍ശം അഭിനയം: നിവിന്‍ പോളി, അന്നബെന്‍, പ്രിയംവദ
പ്രത്യേക ജൂറി അവാര്‍ഡ് സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍: (മരക്കാര്‍ അറബിക്കടലിന്റെ സിംഹം)
മികച്ച സംഗീത സംവിധാനം: സുഷിന്‍ ശ്യാം (കുംബ്ലങി നൈറ്റ്‌സ്)
മികച്ച തിരക്കഥ: പി.എസ്. റഫീഖ് (തൊട്ടപ്പന്‍)
കലാമൂല്യമുള്ള സിനിമ: കുംബ്ലങി നൈറ്റ്‌സ്
നവാഗത സംവിധായകന്‍: രതീഷ് പൊതുവാള്‍ (ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍)
മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ്: നടന്‍ വിനീത് കൃഷ്ണന്‍ (ലൂസിഫര്‍, മരക്കാര്‍)
എഡിറ്റര്‍: കിരണ്‍ ദാസ് (ഇഷ്‌ക്ക്)
മികച്ച ഗായിക: മധുശ്രീ
മികച്ച തിരക്കഥാകൃതത്ത്: റഹ്മാന്‍ ബ്രദേഴസ്
മികച്ച ശബ്ദമിശ്രണം: കണ്ണന്‍ ഗണപതി (ജെല്ലിക്കെട്ട്)
മികച്ച ഛായാഗ്രാഹകന്‍: പ്രതാപ്.വി.നായര്‍
മികച്ച നിര്‍മ്മാതാവ്: ഫഹദ് ഫാസില്‍, നസ്രിയ, ദിലീഷ്‌പോത്തന്‍, ശ്യാംപുഷ്‌കരന്‍ – ചിത്രം കുംബ്ലങി നൈറ്റ്‌സ്

ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് ആണ് ജൂറി ചെയര്‍മാന്‍. സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈന്‍, ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്‍, എഡിറ്റര്‍ എല്‍ ഭൂമിനാഥന്‍, സൗണ്ട് എന്‍ജിനീയര്‍ എസ്. രാധാകൃഷ്ണന്‍, പിന്നണി ഗായിക ലതിക, നടി ജോമോള്‍, എഴുത്തുകാരന്‍ ബെന്യാമിന്‍, ചലച്ചിത്ര അക്കാദമി മെമ്പര്‍ സെക്രട്ടറി സി. അജോയ് എന്നിവരാണ് ജൂറി അംഗങ്ങള്‍.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here