gnn24x7

മോൻസൺ മാവുങ്കലിന്റെ തട്ടിപ്പിൽ ഐ.ജി. അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് ക്ലീൻ ചിറ്റ്

0
157
gnn24x7

കൊച്ചി: വ്യാജപുരാവസ്തുക്കളുടെ മറവിൽ മോൻസൺ മാവുങ്കലിന്റെ തട്ടിപ്പിൽ ഐ.ജി. ജി. ലക്ഷ്മൺ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് ക്ലീൻ ചിറ്റ് നൽകി ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ റിപ്പോർട്ടുനൽകി. പോലീസ് ഉദ്യോഗസ്ഥർക്ക് മോൻസണുമായി അടുത്തബന്ധം ഉണ്ടായിരുന്നെങ്കിലും തട്ടിപ്പിൽ അവർക്ക് പങ്കില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

അതേസമയം, കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻറെ സാന്നിധ്യത്തിലാണ് മോൻസണ് 25 ലക്ഷം രൂപ കൈമാറിയതെന്ന ഹർജിക്കാരന്റെ ആരോപണത്തിൽ അന്വേഷണം ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതുവരെ കെ. സുധാകരനെ ചോദ്യം ചെയ്തിട്ടില്ല.

അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എസ്.പി. എം.ജെ. സോജൻ ആണ് റിപ്പോർട്ട് നൽകിയത്. തട്ടിപ്പുകേസിൽ അന്വേഷണത്തിനായി പ്രത്യേകസംഘത്തെ നിയോഗിക്കണം എന്നാവശ്യപ്പെട്ട് പരാതിക്കാരനായ ഷെമീർ നൽകിയ ഹർജിയിലാണിത്. ഹർജി ബുധനാഴ്ച കോടതി പരിഗണിക്കും.

ആഡംബരജീവിതം നയിച്ചിരുന്ന മോൻസന്റെ പേരിലുള്ളത് ചേർത്തലയിലുള്ള 28 സെന്റ് ഭൂമിയും വീടുംമാത്രമാണെന്നും റിപ്പോർട്ടിലുണ്ട്. കലൂരിലേത് വാടക വീടായിരുന്നു. ചേർത്തല കെ.എസ്.എഫ്.ഇ.യിൽ ഭാര്യയുടെയും മക്കളുടെയും പേരിൽ 22.5 ലക്ഷം രൂപയും ഉണ്ടായിരുന്നു. ഈ തുക കണ്ടുകെട്ടി.ആരോപണ വിധേയനായ ഐ.ജി. ജി. ലക്ഷ്മണയ്ക്കെതിരേ വകുപ്പുതല അന്വേഷണം നടക്കുന്നുണ്ട്. എച്ച്.എസ്.ബി.സി. ബാങ്കിൽ തനിക്ക് കോടികളുടെ നിക്ഷേപം ഉണ്ടെന്ന മോൻസന്റെ അവകാശവാദം തെറ്റായിരുന്നു. മോൻസണെതിരേ പന്തളം പോലീസിന് ലഭിച്ച പരാതിയിൽ നടന്ന അന്വേഷണത്തിൽ ജി. ലക്ഷ്മണ ഇടപെട്ടെന്ന ആരോപണം സത്യമാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here