gnn24x7

കോവിഡ് വ്യാപനം നിയന്ത്രിച്ച ഇന്ത്യയെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന; അതേസമയം രാജ്യത്ത് കോവിഡ് പ്രതിദിന കണക്കിൽ ഒന്നാമത് കേരളം

0
184
gnn24x7

ജനീവ: ദേശീയതലത്തിൽ കോവിഡ് കേസുകൾ കുറഞ്ഞുവരികയാണ്. ഈ സാഹചര്യത്തിൽ രോഗ വ്യാപനം നിയന്ത്രിച്ച ഇന്ത്യയെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന രംഗത്തെത്തിയിരിക്കുകയാണ്. രോഗ വ്യാപനം കുറയുന്നത് മൂലം കൊവിഡ് കേസുകളുടെ എണ്ണവും കുറയുന്നതിനാൽ വലിയ പുരോഗതിയാണ് ഇന്ത്യ കൈവരിച്ചതെന്ന് WHO ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ഗെബ്രിയേസസ് അറിയിച്ചു.

ഇന്ത്യയിൽ 41 ലക്ഷത്തിലേറെ ആരോഗ്യ പ്രവർത്തകർക്ക് ഇതുവരെ വാക്സിൻ നൽകിയിട്ടുണ്ട്. കൊവിഡ് ബാധിച്ച് രാജ്യത്ത് 1,54,823 പേരാണ് മരിച്ചത്. ഇതുവരെ കൊവിഡ് 1,08,02,591 പേർക്ക് സ്ഥിരീകരിക്കുകയും അതിൽ 1,04,96,308 പേർ രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്.

അതേസമയം രാജ്യത്ത് നിലവിൽ കോവിഡ് പ്രതിദിന കണക്കിൽ ഒന്നാമത് നിൽക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ദിവസംതോറും അയ്യായിരത്തിന് പുറത്ത് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏക സംസ്ഥാനം കേരളം ആണ്. കഴിഞ്ഞ24 മണിക്കൂറിൽ രാജ്യത്ത് 11,713 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 47.89% കേരളത്തിൽ നിന്നാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here