gnn24x7

മഴ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

0
316
gnn24x7

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാൻ സാധ്യത. മഴയുടെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം, തൃശൂർ, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മുന്നിറിയിപ്പ്. നാളെ മൂന്ന് ജില്ലകളിലും മറ്റന്നാൾ അഞ്ച് ജില്ലകളിലുമാണ് യെല്ലോ അലേർട്ട്.

2022 ആഗസ്റ്റ് 22 മുതൽ ആഗസ്റ്റ് 26വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കേരള – ലക്ഷദ്വീപ് – കർണ്ണാടക തീരങ്ങളിൽ ഇന്ന് മൽസ്യബന്ധനത്തിനു തടസമില്ല.

അടുത്ത മൂന്ന് മണിക്കൂറിൽകേരളത്തിൽ എല്ലാ=ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് രാവിലെ അറിയിച്ചിരുന്നു. കോട്ടയം, എറണാകുളം ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ ഇന്ന് മഴ രേഖപ്പെടുത്തി.

കേരള – ലക്ഷദ്വീപ് – കർണ്ണാടക തീരങ്ങളിൽ ഓഗസ്റ്റ് 24 മുതൽ 26 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ഈ ദിവസങ്ങളിൽ മൽസ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here