gnn24x7

വിവാദ വിഷയങ്ങളിലെ ചോദ്യങ്ങള്‍ക്ക് നിയമസഭയില്‍ നേരിട്ട് മറുപടി പറയുന്നതില്‍ നിന്ന് മുഖ്യമന്ത്രി മനപൂര്‍വ്വം ഒഴിഞ്ഞുമാറുന്നുവെന്ന് പരാതി

0
141
gnn24x7

തിരുവനന്തപുരം; വിവാദ വിഷയങ്ങളിലെ ചോദ്യങ്ങള്‍ക്ക് നിയമസഭയില്‍ നേരിട്ട് മറുപടി പറയുന്നതില്‍ നിന്ന് മുഖ്യമന്ത്രി മനപൂര്‍വ്വം ഒഴിഞ്ഞുമാറുന്നുവെന്ന് പ്രതിപക്ഷത്തിന്‍റെ ആക്ഷേപം.സഭയിൽ മുഖ്യമന്ത്രി നേരിട്ട് മറുപടി പറയേണ്ട ചോദ്യങ്ങൾ നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യങ്ങൾ ആക്കി മാറ്റിയെന്നാണ് പരാതി.പ്രതിപക്ഷ എം എല്‍ എ മാരുടെ ചോദ്യങ്ങൾ ചട്ട വിരുദ്ധമായി മാറ്റി എന്നാരോപിച്ച് സ്പീക്കർക്ക് എ പി അനിൽകുമാർ പരാതി നല്കി.സ്വർണ്ണ കടത്ത്‌, ഷാർജ ഭരണാധികാരിയുടെ കേരള സന്ദർശനം,എ കെ ജി സെന്‍റര്‍ ആക്രമണം തുടങ്ങിയ ചോദ്യങ്ങൾ മാറ്റി എന്നാണ് പരാതിയില്‍ പറയുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here