gnn24x7

പിരിച്ചുവിടലിനൊരുങ്ങി ടെക്ഭീമൻ മൈക്രോസോഫ്റ്റും; ആയിരക്കണക്കിനുപേർക്ക് ജോലി നഷ്ടപ്പെട്ടേക്കും

0
163
gnn24x7

അന്താരാഷ്ട്ര ടെക്ീമൻ മൈക്രോസോഫ്റ്റ് കൂട്ടപ്പിരിച്ചുവിടലിലേക്ക് കടക്കുന്നുവെന്ന് റിപ്പോർട്ട്. ഇന്ന് മുതലാണ് പിരിച്ചുവിടൽ ആരംഭിക്കുകയെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ആയിരക്കണക്കിന് മൈക്രോസോഫ്റ്റ് ജീവനക്കാർക്ക് തൊഴിൽ നഷ്ടമാകുമെന്നാണ് സൂചന.

ആകെ ജീവനക്കാരിൽ ഏകദേശം അഞ്ചുശതമാനം അഥവാ 11,000 പേരെ പിരിച്ചുവിട്ടേക്കും. ഹ്യൂമൻ റിസോഴ്സ്, എൻജിനീയറിങ് വിഭാഗങ്ങളിൽനിന്നുള്ള ജീവനക്കാരെയാകും പിരിച്ചുവിടൽ ബാധിക്കുക. മോശം സാമ്പത്തികസാഹചര്യങ്ങളെ അതിജീവിക്കുന്നതിന്റെ ഭാഗമായാണ് കമ്പനിയുടെ നടപടി.ജൂൺ മുപ്പതുവരെയുള്ള കണക്കുകൾ പ്രകാരം 2,21,000 മുഴുവൻ സമയ ജീവനക്കാരാണ് മൈക്രോ സോഫ്റ്റിനുള്ളത്. ഇതിൽ 1,22,000 പേർ യു.എസിലാണുള്ളത്, 99,000 പേർ മറ്റു രാജ്യങ്ങളിലും.

നേരത്തെ, ആമസോണും മെറ്റയും നിരവധി ടെക് കമ്പനികൾ ജീവനക്കാരെ പിരിച്ചിവിട്ടിരുന്നു. ഈ പട്ടികയിലേക്കാണ് മൈക്രോസോഫ്റ്റും കടക്കുന്നത്. മൈക്രോ സോഫ്റ്റിന്റെ ക്ലൗഡ് കമ്പ്യൂട്ടിങ് പ്ലാറ്റ് ഫോമിന് പല ക്വാർട്ടറിലും വിപണിയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കാതെ പോയത് കമ്പനിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂലൈയിൽ കമ്പനി കുറച്ചു ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. വിവിധ വിഭാഗങ്ങളിൽനിന്നായി ആയിരത്തിൽ താഴെ ജീവനക്കാരെയാണ് പിരിച്ചുവിട്ടതെന്നാണ് സൂചന.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here