gnn24x7

യുഎഇയിൽ 44 രാജ്യക്കാർക്ക് സ്വന്തം രാജ്യത്തെ ലൈസൻസിൽ വാഹനമോടിക്കാം

0
186
gnn24x7

സന്ദർശകരായിSHAREഎത്തുന്ന 44 രാജ്യക്കാർക്ക് സ്വന്തം രാജ്യത്തെ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ചു യുഎഇയിൽ വാഹനം ഓടിക്കാം.പട്ടികയിലുള്ള 43 രാജ്യക്കാർക്ക് റസിഡന്റ്സ് വീസയുണ്ടെങ്കിൽ പരിശീലനമോ പരീക്ഷയോ ഇല്ലാതെ യുഎഇ ഡവിങ് ലൈസൻസ് സ്വന്തമാക്കാം. ചൈനീസ് ലൈസൻസുള്ളവർക്ക് യുഎഇയിൽ നേരിട്ടു വണ്ടിയോടിക്കാമെങ്കിലും ഇന്ത്യൻ ലൈസൻസുള്ളവർക്കു പ്രയോജനമില്ല. സന്ദർശക വീസയിൽ എത്തുന്നവർക്കോ റസിന്റ്സിനോ വണ്ടിയോടിക്കണമെങ്കിൽ പഠിച്ചു പരീക്ഷ പാസായി യുഎഇ ലൈസൻസ് എടുക്കണം.

സ്വന്തം രാജ്യത്തെ ഡ്രൈവിങ് ലൈസൻസിനു കാലാവധി ഉണ്ടെങ്കിൽ 44 രാജ്യക്കാർക്ക് യുഎഇ ലൈസൻസ് എടുക്കാം. ഡ്രൈവിങ് ലൈസൻസ് നേടാനുള്ള കുറഞ്ഞ പ്രായവും പൂർത്തിയായിരിക്കണം. വാഹനമോടിക്കുന്നതിനുള്ള ശേഷി തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റും നൽകണം.വിവിധ രാജ്യക്കാരെ യുഎഇയിലേക്ക് സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമായാണ് ഡ്രൈവിങ് ലൈസൻസ് നിയമങ്ങൾ ലളിതമാക്കിയതെന്നു യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിനോദ സഞ്ചാരികൾക്കും സന്ദർശകർക്കും ഇതു സംബന്ധിച്ച നിയമാവബോധം ലഭിക്കാൻ മന്ത്രാലയം വെബ്സൈറ്റിൽ പ്രത്യേക സേവനവും ആരംഭിച്ചു.

എസ്തോണിയ, അൽബേനിയ, പോർച്ചുഗൽ, ചൈന, ഹംഗറി, ഗ്രീസ്, യുക്രെയ്ൻ, ബൾഗേറിയ, സ്ലോവാക്യ, സ്ലോവേനിയ, സെർബിയ, സൈപ്രസ്, ലാത്വിയ, ലക്സംബർഗ്, ലിത്വാനിയ, മാൾട്ട, ഐസ്ലൻഡ്, മോണ്ടിനെഗ്രോ, യുഎസ്, ഫ്രാൻസ്, ജപ്പാൻ, ബെൽജിയം, സ്വിറ്റ്സർലൻഡ്, ജർമനി, ഇറ്റലി, സ്വീഡൻ, അയർലൻഡ്, സ്പെയിൻ, നോർവേ, ന്യൂസിലാൻഡ്, റൊമേനിയ, സിംഗപ്പൂർ, ഹോങ്കോങ്, നെതർലാൻഡ്, ഡെൻമാർക്ക്, ഓസ്ട്രിയ, ഫിൻലൻഡ്, യുകെ, തുർക്കി, കാനഡ, പോളണ്ട്, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ.

ആഭ്യന്തര മന്ത്രാലയത്തിന്റെ സ്മാർട്സ് സംവിധാനത്തിൽ ഡ്രൈവിങ് ലൈസൻസ് വിശദാംശങ്ങൾ നൽകി യുഎഇ ലൈസൻസ് ആക്കി മാറ്റാം. ഡെലിവറി കമ്പനികൾ ലൈസൻസ് വീട്ടിലെത്തിക്കും. യുഎഇ തിരിച്ചറിയൽ കാർഡ്, വിദേശ ഡവിങ് ലൈസൻസിന്റെ പരിഭാഷ, ഒറിജിനൽ വിദേശ ലൈസൻസ് എന്നിവയാണ് യുഎഇ ലൈസൻസാക്കി മാറ്റാൻ ആവശ്യമുള്ളത്. 600 ദിർഹമാണ് സേവന നിരക്ക്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here