gnn24x7

80 പേർക്ക് കുരങ്ങുപനി സ്ഥിരീകരിച്ചു

0
224
gnn24x7

12 രാജ്യങ്ങളിലായി 80 പേർക്ക് കുരങ്ങുപനി (monkeypox) സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. സംശയാസ്പദമായ 50 കേസുകൾ കൂടിയുണ്ടെന്നും ഡബ്ലുഎച്ച്ഒ അറിയിച്ചു. ഒമ്പത് യൂറോപ്യൻ രാജ്യങ്ങളിലും യുഎസ്, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും അണുബാധ സ്ഥിരീകരിച്ചു. 

മധ്യ-പടിഞ്ഞാറൻ ആഫ്രിക്കയുടെ വിദൂര ഭാഗങ്ങളിൽ കുരങ്ങുപനി ഏറ്റവും സാധാരണമാണ്. ഇതൊരു അപൂർവ വൈറൽ അണുബാധയാണ്. അതിൽ നിന്ന് മിക്ക ആളുകളും ഏതാനും ആഴ്ചകൾക്കുള്ളിൽ സുഖം പ്രാപിക്കുന്നതായി യുകെയുടെ നാഷണൽ ഹെൽത്ത് സർവീസ് വ്യക്തമാക്കി. 

വൈറസ് ആളുകൾക്കിടയിൽ എളുപ്പത്തിൽ പടരില്ലെന്നും വിദ​ഗ്ധർ പറയുന്നു. യുകെ, സ്പെയിൻ, പോർച്ചുഗൽ, ജർമ്മനി, ബെൽജിയം, ഫ്രാൻസ്, നെതർലാൻഡ്‌സ്, ഇറ്റലി, സ്വീഡൻ എന്നിവിടങ്ങളിലും യൂറോപ്പിലെ പൊതുജനാരോഗ്യ ഏജൻസികൾ കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. 

വേനൽക്കാലത്ത് പ്രവേശിക്കുമ്പോൾ സമ്മേളനങ്ങളും പാർട്ടികളും, സംക്രമണം ത്വരിതപ്പെടുത്തുമെന്ന് ആശങ്കയുണ്ട്…- ലോകാരോഗ്യ സംഘടനയുടെ യൂറോപ്പ് റീജിയണൽ ഡയറക്ടർ ഹാൻസ് ക്ലൂഗ് മുന്നറിയിപ്പ് നൽകി. മെയ് 7 നാണ് യുകെയിൽ രോഗത്തിന്റെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തതു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here