gnn24x7

യു.എ.ഇ.യിൽ ആയിരത്തിലേറെ കോവിഡ് രോഗികൾ; ക്രിസ്‌മസ് പുതുവത്സരാഘോഷങ്ങളിൽ പങ്കെടുക്കുന്നവർക്ക് കർശന വ്യവസ്ഥകൾ ഏർപ്പെടുത്തി

0
364
gnn24x7

അബുദാബി: യു.എ.ഇ.യിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 1000 കടന്നു. ക്രിസ്‌മസ് പുതുവത്സരാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ പരിശോധനകളുടെ എണ്ണത്തിലും കാര്യമായ വർധനയാണ് ഉണ്ടായിട്ടുള്ളത്. 24 മണിക്കൂറിനിടെ നടന്ന 3,65,269 കോവിഡ് പരിശോധനകളിൽനിന്നുമാണ് 1002 പേർക്ക് വൈറസ് സ്ഥിരീകരിച്ചത്. 339 പേർ സുഖംപ്രാപിച്ചു. 2154 പേർ മരിച്ചു. 4787 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 37,320 ഡോസ് വാക്സിൻ വിതരണംചെയ്തു.

22,402,346 ഡോസ് വാക്സിൻ ഇതിനോടകം യു.എ.ഇ.യിൽ വിതരണം ചെയ്തിട്ടുണ്ട്. ക്രിസ്‌മസ് പുതുവത്സരാഘോഷങ്ങളിൽ പങ്കെടുക്കുന്നവർക്ക് കർശന വ്യവസ്ഥകളാണ് അബുദാബിയിൽ ഏർപ്പെടുത്തിയിട്ടുള്ളത്. അൽ ഹൊസൻ ഗ്രീൻ പാസ് ലഭിച്ചവരാണെങ്കിലും 96 മണിക്കൂറിനകം ലഭിച്ച പി.സി.ആർ. നെഗറ്റീവ് ഫലം നിർബന്ധമാണ്. ഹോട്ടലുകളിലും വിനോദകേന്ദ്രങ്ങളിലും നടക്കുന്ന ആഘോഷപരിപാടികളിൽ 80 ശതമാനം ആളുകൾക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ആളുകൾ മുഖാവരണം ധരിക്കുകയും ഒന്നരമീറ്റർ അകലംപാലിക്കുകയും വേണം. ഹസ്തദാനം, ആലിംഗനം എന്നിവ ഒഴിവാക്കണമെന്നും ദേശീയ അത്യാഹിത ദുരന്തനിവാരണവകുപ്പ് വ്യക്തമാക്കി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here