gnn24x7

ജഹാംഗീര്‍പുരിയിലെ പൊളിച്ചുനീക്കല്‍ നടപടികള്‍ ഒരുമതവിഭാഗത്തെ ലക്ഷ്യംവെച്ചല്ലെന്ന് നോര്‍ത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

0
191
gnn24x7

ന്യൂഡല്‍ഹി: ജഹാംഗീര്‍പുരിയിലെ പൊളിച്ചുനീക്കല്‍ നടപടികള്‍ ഒരുമതവിഭാഗത്തെ ലക്ഷ്യംവെച്ചല്ലെന്ന് നോര്‍ത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് കോര്‍പ്പറേഷന്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ജഹാംഗീര്‍പുരിയില്‍ വീടുകളോ കടകളോ പൊളിച്ചുനീക്കിയിട്ടില്ലെന്നും ഏപ്രില്‍ 20-നും അതിനുമുമ്പും നടന്ന ഒഴിപ്പിക്കല്‍ നടപടികളില്‍ അനധികൃത കെട്ടിടങ്ങള്‍ മാത്രമാണ് പൊളിച്ചുനീക്കിയതെന്നും സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്.

അതിനിടെ, ഷഹീന്‍ബാഗിലെ പൊളിച്ചുനീക്കല്‍ നടപടികള്‍ക്കെതിരേ സി.പി.എം. നല്‍കിയ ഹര്‍ജിയില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. തിങ്കളാഴ്ച ഷഹീന്‍ബാഗില്‍ പൊളിച്ചുനീക്കല്‍ നടപടികള്‍ ആരംഭിച്ചതോടെയാണ് സി.പി.എം. സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

ഈ വിഷയത്തില്‍ ഷഹീന്‍ബാഗിലെ ഒരുവ്യക്തിയും കോടതിയെ സമീപിച്ചിട്ടില്ലെന്നും ഒരു രാഷ്ട്രീയപാര്‍ട്ടിയാണ് സമീപിച്ചിരിക്കുന്നതെന്നും കോടതി വിലയിരുത്തി. അതിനാല്‍ ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്നായിരുന്നു ജസ്റ്റിസ് നാഗേശ്വര്‍ റാവുവിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റെ ഉത്തരവ്. വേണമെങ്കില്‍ ഹര്‍ജിക്കാര്‍ക്ക് ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതിയെ രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കുള്ള വേദിയാക്കി മാറ്റരുതെന്നും സുപ്രീംകോടതി വ്യക്തമാക്കി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here