gnn24x7

ഉള്ളടക്കത്തിൽ ദൈവ, മതനിന്ദ; പാക്കിസ്ഥാനിൽ വിക്കിപീഡിയയ്ക്ക് വിലക്ക്

0
88
gnn24x7

മതനിന്ദയും പാക്കിസ്ഥാനിൽ വിക്കിപീഡിയയ്ക്ക് നിരോധനം ഏർപ്പെടുത്തിയതായി റിപ്പോർട്ട്. ഉള്ളടക്കത്തിലെ പ്രശ്നംGദൈവദൂഷണവും ഉൾക്കൊള്ളുന്ന ഉള്ളടക്കത്തിന്റെ പേരിൽ ചൂണ്ടിക്കാട്ടി പാക്കിസ്ഥാൻ ടെലകോം അതോറിറ്റി (പിടിഎ) വിക്കിപീഡിയയുടെ സേവനം 48 മണിക്കൂർ തടസ്സപ്പെടുത്തിയിരുന്നു. ദൈവനിന്ദാപരമായ ഉള്ളടക്കം നീക്കം ചെയ്തില്ലെങ്കിൽ നിരോധിക്കുമെന്ന മുന്നറിയിപ്പ് അവഗണിച്ച സാഹചര്യത്തിലാണ് വിക്കിപീഡിയയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി നിരോധിച്ചത്.

വിക്കിപീഡിയയ്ക്ക്നിരോധനമേർപ്പെടുത്തിയ കാര്യം പിടിഎ വക്താവ് സ്ഥിരീകരിച്ചതായി വിവിധ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നേരത്തെ, പാക്ക് കോടതിയുടെ നിർദ്ദേശപ്രകാരമാണ് ദൈവനിന്ദാപരമായ ഉള്ളടക്കം ചൂണ്ടിക്കാട്ടി 48 മണിക്കൂർ നേരത്തേക്ക് വിക്കിപീഡിയയുടെ സേവനങ്ങൾ ടെലകോം അതോറിറ്റി തടസ്സപ്പെടുത്തിയത്. വിവാദം സൃഷ്ടിച്ച ഉള്ളടക്കം നീക്കം ചെയ്യുന്നതിനായി വിക്കിപീഡിയയ്ക്ക് നേരത്തെ നോട്ടീസ് നൽകിയിരുന്നതായി പിടിഎ വക്താവ് അറിയിച്ചു. വിക്കിപീഡിയയുടെ വാദങ്ങൾ അവതരിപ്പിക്കാനും അവസരം നൽകിയിരുന്നു. എന്നാൽ, വിവാദ ഉള്ളടക്കം നീക്കം ചെയ്യാനോ സ്വന്തം നിലപാട് അറിയിക്കാൻ അധികൃതർക്കു മുന്നിൽ ഹാജരാകാനോ വിക്കിപീഡിയ പ്രതിനിധികൾ തയാറാകാത്ത സാഹചര്യത്തിലാണ് നിരോധനമെന്ന് പിടിഎ വക്താവ് വ്യക്തമാക്കി.

വിവാദ ഉള്ളടക്കം നീക്കുന്നപക്ഷം വിക്കിപീഡിയയുടെ സേവനങ്ങൾ രാജ്യത്ത് പുനഃസ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമെന്ന് പാക്ക് അധികൃതർ അറിയിച്ചു. ദൈവനിന്ദ ഉൾക്കൊള്ളുന്ന ഉള്ളടക്കത്തിന്റെ പേരിൽ സമൂഹമാധ്യമങ്ങളായ ഫെയ്സ്ബുക്കും യുട്യൂബും മുൻപ് പാക്കിസ്ഥാനിൽ വിലക്കിയിട്ടുണ്ട്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here