gnn24x7

പൂരം നടത്തിപ്പ് പ്രതിസന്ധിയിൽ; ആനകളെ വിട്ടുനൽകില്ലെന്ന് ഉടമകൾ

0
94
gnn24x7

തൃശൂർ: പൂരം നടത്തിപ്പ് പ്രതിസന്ധിയിലെന്ന് തിരുവമ്പാടി ദേവസ്വം. വനംവകുപ്പിന്റെറെ പുതിയ നിബന്ധനകൾ അനുസരിച്ച് ആനകളെ വിട്ടുനൽകില്ലെന്ന് ആന ഉടമകൾ ദേവസ്വങ്ങളെ അറിയിച്ചു. തൃശൂർ പൂരം നടത്തിപ്പിൽ ഉദ്യോഗസ്ഥരുടെ തേർവാഴ്ചയാണ് നടക്കുന്നതെന്നും തിരുവമ്പാടി ദേവസ്വം ആരോപിച്ചു.

പൂരത്തിന് ആനകളെ എഴുന്നള്ളിക്കുന്നതിൽ ഹൈക്കോടതിയും കർശന നിർദേശങ്ങൾ മുന്നോട്ട് വെച്ചിരുന്നു. മുഴുവൻ ആനകളുടെ പട്ടികയും ഫിറ്റ്നസ് സർട്ടിഫിക്കറ്റും സമർപ്പിക്കാനാണ് നിർദേശം. കോടതി നിയോഗിച്ച അമിക്കസ്ക്യൂറി ആനകളെ പരിശോധിക്കണം. ആരോഗ്യ പ്രശ്നങ്ങളും മദപ്പാടുമുള്ള ആനകളെ പൂരത്തിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7